ശ്രീനിയുടെ ചിരി കണ്ടപ്പോള്‍ ഞാന്‍ എന്റെ ഉള്ളില്‍ ഉമ്മ നല്‍കി, ; പേളി മാണി

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ബിഗ്ബോസില്‍ നിന്നും പുറത്തു വന്നതിനുശേഷം കുടുംബക്കാരുടെ സമ്മതത്തോടെ വിവാഹിതരായി. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകര്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുക.

വിവാഹദിവസം ഉണ്ടായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പേര്‍ളി. ആ നിമിഷം നമ്മളുടെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം അല്ലേ അന്ന് നമ്മള്‍ ക്രിയേറ്റ് ചെയ്തത്. ആ നിമിഷം എന്തൊക്കെ ഭാവങ്ങളാണ് നമ്മുടെ ഉള്ളില്‍ കൂടി മിന്നി മറഞ്ഞത്. നിന്റെ ചിരി കണ്ടപ്പോള്‍ ഞാന്‍ എന്റെ ഉള്ളില്‍ ഉമ്മ നല്‍കി. അല്ലേ ശ്രീനി? എന്നാണ് പേളി ശ്രീനിഷിനോദ് ചോദിക്കുന്നത്. ഇതിന് മറുപടി ശ്രീനേഷ് ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കുകയാണ്.

Loading...

പള്ളീലച്ഛന്‍ എന്നോട് സമ്മതം ആണോ എന്ന് ചോദിക്കുന്ന രംഗം ഇന്നും ഓര്‍മ്മയിലുണ്ടെന്നും, അതിനു താന്‍ മറുപടി പറഞ്ഞത് ഓര്‍ക്കുന്നുണ്ടെന്നും ശ്രീനി പറയുന്നു. കൈയൊക്കെ പൊക്കി പ്രെസന്റ് ടീച്ചര്‍ മോഡില്‍ ആണ് ഞാന്‍ സമ്മതം ആണ് എന്ന് പറയുന്നത്. അത് കണ്ട നീ അവിടെ നിന്ന് ചിരിച്ചില്ലേ, അപ്പോള്‍ ഫാദറിന്റെ കണ്ണ് മിഴിച്ചുള്ള ആ നോട്ടം, നല്ല ബെസ്റ്റ് മൊമെന്റാണ് അതെന്നും ശ്രീനേഷ് പറയുന്നു.

പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നടി എന്ന നിലയില്‍ പേര്‍ളി മണിക്ക് മോളിവുഡില്‍ ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല, ബാളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തിലാണ് പേര്‍ളിക്ക് ഇപ്പോള്‍ അവസരം ലഭിച്ചത്. വളരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രമാണ് പേര്‍ളി ചിത്രത്തില്‍ ചെയ്യേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയില്‍ വച്ച് നടക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഷെഡ്യൂളില്‍ ആയിരിക്കും പേര്‍ളി അഭിനയിക്കുക. ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ വെച്ച് പൂര്‍ത്തിയായിരുന്നു. അഭിഷേക് ബച്ചനെ കൂടാതെ രാജ്കുമാര്‍ റാവു, പങ്കത് ത്രിപാഠി എന്നിവര്‍ കൂടി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2020ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം അനുരാഗ് ബസു ആണ്.

Life in a. Mtero, Burfi! എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു. ചിത്രത്തില്‍ അവസരം ലഭിച്ച വിവരം പേര്‍ലി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഏറെ ആവേശത്തോടെയാണ് ഈ വാര്‍ത്ത പേര്‍ലി ആരാധകര്‍ ഏറ്റെടുത്തത്. വിവാഹം കഴിഞ്ഞതോടെ പേര്‍ളിയുടെ രാശി തെളിഞ്ഞിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വര്‍ഷം മെയ് മാസത്തിലാണ് പേര്‍ളിയും നടന്‍ ശ്രീനിഷുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുവരും ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെ പ്രണയത്തില്‍ ആയതിനു ശേഷമാണ് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ്.