തോട്ടത്തില്‍ പണിയെടുത്തും കുട്ടികളൊപ്പം കളിച്ചും പേളി; വിവാഹത്തിനുശേഷം തനി നാട്ടിന്‍പുറത്തുകാരിയായി പേളി

ടിവി അവതാരകയും നടിയുമായ പേളിയുടെയും സീരിയല്‍ താരം ശ്രീനിഷിന്റെയും വിവാഹം അതിഗംഭീരമായാണ് നടന്നത്. താരങ്ങളുടെ ഓരോ ചിത്രങ്ങളും സോഷ്യല്‍മീഡിയ ആഘോഷമാക്കുകയായിരുന്നു. ഇപ്പോഴിതാ, ശ്രീനിഷിന്റെ നാടായ ശ്രീകൃഷ്ണപുരത്തെ നാട്ടിന്‍പുറത്തെ കാഴ്ച്ചകള്‍ ആസ്വദിക്കുകയാണ് പേളി. നാട്ടിലെ പറമ്പില്‍ പുല്ലു ചെത്തിയും വീട്ടില്‍ കുട്ടികളുടെ കൂടെ കാരംസ് കളിച്ചും ചെണ്ട കൊട്ടാന്‍ പഠിച്ചും അമ്പലത്തില്‍ കുഞ്ഞിന്റെ ചോറൂണിന് പങ്കെടുത്തും നാട്ടിന്‍പുറത്തെ ജീവിതം ആസ്വദിക്കുകയാണ് പേളി. സിറ്റി ഗേള്‍ ഇപ്പോള്‍ തനി നാട്ടിന്‍പുറത്തുകാരിയായി മാറി.

ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു പേളിഷ് വിവാഹം നടന്നത്. മെയ് 5ന് കൊച്ചി ചൊവ്വരപള്ളിയില്‍ വെച്ചായിരുന്നു ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹം. അതിന് ശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. മമ്മൂട്ടി, സിദ്ദിഖ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് മണ്ണാര്‍ക്കാട് വെച്ച് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. ടെലിവിഷന്‍ ഷോയിലൂടെ അറിയപ്പെട്ട ഇവരുടെ വിവാഹം ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്.

Loading...

റിയാലിറ്റി ഷോയിലൂടെ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇവരുടേത്. റിയാലിറ്റി ഷോ കഴിഞ്ഞാല്‍ ഞങ്ങള്‍ വിവാഹിതരാകുമെന്ന് ഇവര്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള പ്രണയ ജോടികകളായിരുന്ന ഇവര്‍ക്കെതിരെ നിരവധി ഗോസിപ്പുകളും നിറഞ്ഞിരുന്നു. ചാനലിന്റെ റേറ്റിംഗ് ഉയര്‍ത്താനുള്ള തട്ടിപ്പാണ് ഇവരുടെ പ്രണയം എന്നുമുള്ള നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ചേര്‍ന്ന് സത്യാവസ്ഥ തുറന്ന് പറയുകയായിരുന്നു