എഴുപത്തഞ്ജുകാരനായ ഫുട്ബോള് താരം പെലെ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു

സാവോപോളൊ : എഴുപത്തഞ്ജുകാരനായ ഫുട്ബോള് ഇതിഹാസ താരം  പെലെ മൂന്നാം വിവാഹത്തിനു തയ്യാറെടുക്കുന്നു. ലളിതമായ ചടങ്ങിലൂടെ ചൊവ്വാഴ്ച വിവാഹിതരാകും.നാല്പ്പത്തിരണ്ടു വയസ്സുള്ള ബിസിനസ്സുകാരി മര്‍സിയ സിബെലെ അയൊക്കിയാണ് വധു. 2012 മുതല് പെലെയ്ക്കൊപ്പം ഹോസ്പ്പിറ്റലിലും പൊതുപരിപാടികളിൽ മർസിയയും കൂടെയുണ്ടായിരുന്നു.മര്‍സിയയെ പെലെ കണ്ടുമുട്ടിയിരുന്നെങ്കിലും 2010 മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്.റോസ്മേരി ചോല്ബിയാണ് പെലെയുടെ ആദ്യഭാര്യ. ഇൗ ബന്ധത്തില് അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. എഡിനോ, ജെന്നിഫര്  കെല്ലി. രണ്ടാമത്തെ ഭാര്യ അസ്സിരിയ നാസിമെന്റോയില് ജോഷ്വാ, സെലസ്റ്റെ എന്ന ഇരട്ടക്കുട്ടികളും പെലയ്ക്കുണ്ട്.ബ്രസീലിയന് ഫുട്ബോള് താരമായ പെലെ 1363 മത്സരങ്ങളില്  നിന്നായി 1281 ഗോളുകളാണ് നേടിയിട്ടുള്ളത്.