കൊവിഡുമില്ല, അകലവുമില്ല, ബിയര്‍ കെയ്‌സ് പിടിച്ചുപറിച്ച് ആള്‍ക്കൂട്ടം; വൈറലായി വീഡിയോ

ലോകം കൊവിഡ് ഭീഷണിയില്‍ കഴിയുമ്പോള്‍ രാജ്യങ്ങളെല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കുകയാണ്. അതിനിടയില്‍ നഗരങ്ങളും കച്ചവട സ്ഥാപനങ്ങളുമെല്ലാം അടിച്ചിട്ടിരിക്കുകയാണ് ലോകമെങ്ങും. എന്നാല്‍ ചെറിയ രീതിയിലെങ്കിവും കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്പോളേക്കും പല രാജ്യങ്ങളും ലോക്ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്.

അതേസമയം ആള്‍ക്കാരെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത് മദ്യം സുലഭമായി ലഭിക്കാത്തതാണ്. രോഗവ്യാപനം കുറഞ്ഞതോടെ ചില രാജ്യങ്ങളൊക്കെ പഴരീതിയില്‍ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഒരു മാസം നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന തുടങ്ങിയപ്പോള്‍ പലയിടത്തും കണ്ടത് വലിയ തിരക്കായിരുന്നു. കര്‍ണാടകയിലും ഡല്‍ഹിയിലും വലിയ ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നു.

Loading...

അതേസമയം ഡല്‍ഹിയില്‍ തിരക്ക് കൂടിയതോടെ മദ്യഷോപ്പ് അടക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. സുനില്‍ ഗ്രോവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. മദ്യവില്‍പ്പന അനുവദിച്ചതിന് ശേഷം ഒരു സൂപ്പര്‍മാക്കറ്റിലേക്ക് കൊണ്ടുവന്ന ബിയര്‍ കെയ്‌സുകള്‍ ആളുകള്‍ തട്ടിപ്പറിക്കുന്ന വീഡിയോ ആണ് സുനില്‍ ഗ്രോവര്‍ പങ്കുവെച്ചിരിക്കുന്നത്.

സാമൂഹിക അകലം ഒന്നും തന്നെ പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ ബിയര്‍ കെയ്‌സുകള്‍ കൈക്കലാക്കാന്‍ ശ്രിമിക്കുന്ന വീഡിയോ ആണിത്. തായ്‌ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ആഴ്ചകളോളം നീണ്ടു നിന്ന മദ്യനിരോധനത്തിന് ശേഷമായിരുന്നു ഇവിടെ മദ്യനിരോധനം നീക്കിയത്.