കണ്ണൂര്‍. രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും. ഇത്തരം പ്രവര്‍ത്തികള്‍ക്ക് കോടതികളെ ദുരുപയോഗം ചെയ്യാന്‍ പിടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ വിധി ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് ഇടവരുത്തും.
കോടതി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലഭിച്ച പരാതിയിലാണ് ശിക്ഷ. കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുവനായി 30 ദിവസത്തെ സമയവും രാഹുലിന് കോടതി അനുവദിച്ചു.