കേരളത്തിന് പുറത്തു നിന്ന് എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസം ഐസൊലേഷനില്‍ കഴിയണം;മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ മുന്‍കരുതലും ജാഗ്രതാനിര്‍ദേശവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഭൂരിഭാഗം കൊറോണ കേസുകളും പുറത്ത് നിന്ന് വന്നവരിലാണ് . അതുകൊണ്ട് തന്നെ പുറത്ത് നിന്നും കേരളത്തിലത്തുവരെ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി പുതിയ നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്.

ഇനി മുതല്‍ വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരും അവരുമായി സമ്പര്‍ക്കം ഉള്ളവരും നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയണമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മാർച്ച് അഞ്ച് മുതൽ 24 വരെ പുറത്തു നിന്ന് എത്തിയവരോടും അവരുമായി സമ്പർക്കമുള്ളവരോടുമാണ് 28 ദിവസം നിർബന്ധമായും ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Loading...

ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുളളവർ എന്നിവരുമായി ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 21 പേർക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇട്ടിവ സ്വദേശിയാണ് ഇവർ. വിസിറ്റിംഗ് വിസയിൽ ഖത്തറിൽ പോയിരുന്ന ഇവർ 21നാണ് മടങ്ങിയെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്‌. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്.