മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനേ: വിവാദ പരാമര്‍ശവുമായി സംവിധായകന്‍ മിഷ്ക്കിന്‍

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. സത്യരാജ്, മമ്മൂട്ടി, അഞ്ജലി അമീര്‍, അഞ്ജലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ അതിഥിയായി സംവിധായകന്‍ മിഷ്‌കിനും എത്തിയിരുന്നു. ചിത്രം കണ്ട മിഷ്‍കിനും പേരന്‍പ് വളരെ ഇഷ്‍ടപ്പെട്ടു. പക്ഷേ മമ്മൂട്ടിയെ പുകഴ്‍ത്തി സംസാരിച്ച മിഷ്കിൻ ഇപ്പോള്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. മമ്മൂട്ടി യുവതിയായിരുന്നെങ്കില്‍ ഞാൻ ബലാത്സംഗം ചെയ്‍തേനെ എന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

”മമ്മൂക്ക താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ.

Loading...

മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം”- മിഷ്‌കിന്‍ പറഞ്ഞു.