പെരിയ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് നല്‍കി സിപിഎം നേതാക്കള്‍

കാസര്‍കോട്; പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് നല്‍കി സിപിഎം നേതാക്കള്‍. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സി.ജെ സജി എന്നിവര്‍ക്കാണ് പാര്‍ട്ടി നേതാക്കള്‍ നേരിട്ട് സഹായങ്ങള്‍ എത്തിക്കുന്നത്.

ഉദുമ ഏരിയയിലെ മൂന്ന് നേതാക്കളാണ് കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വേണ്ട സഹായങ്ങള്‍ ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാന്‍ വിളിക്കുന്ന സമയം ഒഴികെ പ്രതികള്‍ മുഴുവന്‍ സമയവും ബേക്കല്‍ സ്റ്റേഷനിലാണ്. പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഏരിയാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സംരക്ഷണയിലാണ് അറസ്റ്റിലായ രണ്ട് പ്രതികളും. ഇടയ്ക്ക് സ്റ്റേഷനില്‍ എത്തി നേതാക്കള്‍ പ്രതികളുമായി സംസാരിക്കുന്നുണ്ട്.

Loading...

പെരിയ ഇരട്ടക്കൊലപാതകം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റേയും കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടേയും ആവശ്യം. പാര്‍ട്ടി അറിഞ്ഞല്ല കൊല നടത്തിയതെന്നും പീതാംബരനുമായുള്ള പ്രശ്‌നങ്ങളാണ് കൊലയില്‍ അവസാനിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്