Kerala Top Stories

പെരിയാറിലൂടെ കൂടുതല്‍ വെള്ളം ഒഴുകുന്നു; എറണാകുളം ജില്ല ആശങ്കയില്‍

ആലുവ: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ തുറന്നതോടെ എറണാകുളം ജില്ലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് കരുതുന്നത്.

ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.നിലവില്‍ പെരിയാറിന്റെ നൂറ് മീറ്റര്‍ പരിധിയിലുള്ളവരെയാണ് മാറ്റി പാര്‍പ്പിച്ചത്. എന്നാല്‍ ഇതിലേറെ ദൂരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ സ്വമേധയാ ഒഴിഞ്ഞു പോയിട്ടുണ്ട്.

പെരിയാറിലെ ചെളിയുടെ അംശം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് നദിയില്‍ നിന്നുള്ള പമ്പിംഗ് വാട്ടര്‍അതോറിറ്റി നിര്‍ത്തി വച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 57 ദുരിതാശ്വാസ ക്യാംപുകളായി 1076 കുടുംബങ്ങളിലെ 3521 പേര്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്.

അതേസമയം ഇന്നും നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിര്‍ത്തിവെക്കാനോ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാനോ സാധ്യതയുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്നും വെള്ളത്തിന്റെ ഒഴുക്ക് കൂടി കണക്കിലെടുത്ത് 12 മണിയ്ക്ക് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ എത്തിയ വെള്ളം റണ്‍വേയില്‍ കയറിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇടമലയാറിനൊപ്പം ഇടുക്കി ഡാമില്‍ നിന്നും കൂടി വെള്ളമെത്തുന്നതോടെ കാര്യങ്ങള്‍ കുറേ കൂടി സങ്കീര്‍ണാവും എന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. ഇന്നലെ റണ്‍വേയില്‍ നിറഞ്ഞ വെള്ളം പമ്പ് ഉപയോഗിച്ച് കളഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയത്.

Related posts

ഇന്ത്യയിലെ സൗദി നയതന്ത്രഞ്ജന്റെ വസതിയില്‍ നിന്നും സെക്സ് അടിമകളെ പിടികൂടി.

subeditor

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു

subeditor

പികെ ശശി കുടുങ്ങും; വി എസ് ഇടപെട്ടു; കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വത്തിന് കത്ത്

subeditor10

നാലു വര്‍ഷത്തെ കൊടുംയാതനകളും, തെറ്റുകളും ഏറ്റു പറഞ്ഞ് കന്യാസ്ത്രീ

ചാടാൻ ചർച്ച നടത്തിയത് സി.പി.ഐ. സത്യം പറഞ്ഞ മജീദിനെതിരെ പന്ന്യൻ.

subeditor

ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മുപ്പത് കുട്ടികള്‍ മരിച്ചു

നടൻ സാബുവിനേ പോലീസ് ചോദ്യം ചെയ്യണം, ചേട്ടന്റെ മരണത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ട്. നിരപരാധികളെങ്കിൽ പോലീസിനേ എന്തിന്‌ ഭയക്കുന്നു?

subeditor

ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി

sub editor

പദ്ധതി എഴുതി തരൂ, ബഡ്ജറ്റിൽ ഉൾപ്പെടുത്താം: എം.എൽ.എമാരോട് മുഖ്യമന്ത്രി

subeditor

കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

subeditor

സംശയിക്കേണ്ട , സുനി പറഞ്ഞ ആ മാഡം ഞാനല്ല ;സോളാര്‍ മാഡം പ്രതികരിക്കുന്നു

ആയുര്‍വേദത്തില്‍ നിന്ന് വരുമാനം കുറഞ്ഞു… പതഞ്ജലി വസ്ത്ര വ്യാപാര രംഗത്തേയ്ക്ക്

subeditor5

സിപിഎമ്മിൽ ലയിക്കാനുള്ള തീരുമാനത്തിൽനിന്ന് ജെഎസ്എസ് പിന്മാറി

subeditor

സീബ്രാ ലൈനും ഞമ്മന്റേതാക്കി മലപ്പുറത്തെ ലീഗ്

മരണം ജയലളിത പ്രവചിച്ചിരുന്നു.

subeditor

ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം തുടർച്ചയായ രണ്ടാം ദിവസവും ജനജീവിതത്തെ ബാധിച്ചു

subeditor

പെരുമ്പാവൂരില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല പ്രതിഷ്ട; തെളിവുകളുണ്ട്

subeditor10