പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ പണത്തിനായി അമ്മ തന്റെ ഇഷ്ടക്കാർക്ക് 10വയസുകാരിയേയും കാഴ്ച്ചവയ്ച്ച സംഭവത്തിൽ 4പേർ അറസ്റ്റിൽ. കുട്ടിയുടെ അമ്മയും 2 ഇടപാടുകാരുമാണ് പിടിയിലായത്.അമ്മ നടത്തിവന്ന വേശ്യാവൃത്തി പണത്തിനായി മകളിലും ഉപയോഗിക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, മാതാവിന്റെ അടുപ്പക്കാരായ കോതമംഗലം സ്വദേശി ജോയി (65), ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയായ കൊല്ലം സ്വദേശിക്കെതിരേ നീലച്ചിത്രങ്ങൾ പെണ്‍കുട്ടിയെ മൊബൈലിൽ കാണിച്ചതിനാണ് കേസ്. പ്രതികൾ എല്ലാവരും മാതാവുമായി ലൈംഗീക ബന്ധം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു
ഇവർ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മാതാവിന്റെ അടുത്തെത്തുന്ന ഇവർ കുട്ടിയെയും പീഡനത്തിനു ഇരയാക്കുകയായിരുന്നു. ഈ പീഡനത്തിനു മാതാവ് ഒത്താശ ചെയ്ത് കൊടുത്തിരുന്നു. എതിർക്കുന്പോൾ കുട്ടിയെ മർദിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
അമ്മയെ ഉപയോഗിച്ചു മടുത്തപ്പോൾ കാമുകൻമാർ മകളെ ചോദിച്ചു. വീട് പണിയുടെ കാശ് തരേണ്ടെന്നായിരുന്നു ഇവരുടെ വാഗ്ദാനം. പകരം അന്തിക്കൂട്ടിനു മകളെ തന്നാൽ മതിയത്രേ. പണത്തിനോട് ആർത്തി മൂത്ത സ്ത്രീ അങ്ങനെ അഞ്ചാംക്ലാസിൽ പഠിക്കുന്ന സ്വന്തം മകളെ പരപുരുഷന്റെ മുറിയിലെത്തിക്കുകായായിരുന്നു. ഒന്നിനു പിന്നാലെ മൂന്നു പേരും ലൈംഗിക വൈകൃതങ്ങൾക്ക് പെൺകുട്ടിയെ വിധേയയാക്കി. ഒരു വർഷത്തോളം ക്രൂരമായ പീഡനങ്ങളാണ് പെൺകുട്ടി ഏൽക്കേണ്ടി വന്നത്. വേദന കൊണ്ടു പുളഞ്ഞിട്ടും അമ്മ മകളെ ഇവരുടെ അടുത്തേക്ക് കൊണ്ടാക്കിയെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്.കുട്ടിയെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. കുട്ടി ലൈംഗീക പീഡനത്തിനു ഇരയായതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാത്രിതന്നെ മാതാവിനെയും രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.