രണ്ടു വയസ്സുകാരിയുടെ കണ്ണിലെ ക്യാന്‍സര്‍ കണ്ടെത്തിയത് ക്യാമറ

ടെനിറിഫിലേക്ക് വിനോദയാത്രയ്ക്ക് പുറപെട്ടതായിരുന്നു പെര്‍സ്‌ലിയുടെ കുടുംബം. അവര്‍ തങ്ങിയ ഹോട്ടലിലെ ഫോട്ടോഗ്രഫറായിരുന്നു അലീസിയ. ഈ കൊച്ചു കുടുംബത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പെര്‍സിലിയുടെ ഒരു കണ്ണിലെ വെള്ളപ്പാട് ശ്രദ്ധിക്കുന്നത്. അതും ക്യാമറയിലൂടെ. ഇതില്‍ എന്തോ അസ്വാഭാവികത തോന്നിയ അലീസിയ ഉടന്‍ ഈ വിവരം കുട്ടിയുടെ മാതാപിതാക്കളായ സോഫിയെയും ഡാരനെയും അറിയിച്ചു.

അവധിക്കാലം കഴിഞ്ഞു ടെന്നിസൈഡിലെ വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ഉടന്‍ പെര്‍സ്‌ലിയെ ഒരാശുപത്രിയില്‍ കാണിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ കുഞ്ഞിനു കണ്ണില്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. ഭാഗ്യത്തിന് രോഗത്തിന്റെ പ്രാരംഭഘട്ടം ആയിരുന്നതിനാല്‍ ഉടനടി ചികിത്സയ്ക്ക് വിധേയമാക്കി. ഇപ്പോള്‍ കീമോതെറാപ്പി നടത്തുകയാണ്. താല്‍ക്കാലികമായി കണ്ണിനു കാഴ്ച നഷ്ടമായിട്ടുണ്ടെങ്കിലും കുട്ടി പൂര്‍ണ ആരോഗ്യവതിയാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഒപ്പം വൈദ്യശാസ്ത്രത്തിന്റെ അഭിനന്ദനവും. നിരവധി ആരോഗ്യ വിദക്തരാണ് അലീസിയക്ക് അഭിനന്ദനം അറിയിച്ച് മുന്നോട്ട് വന്നത്.

Loading...

കുഞ്ഞിനു കാഴ്ചക്കുറവോ മറ്റു പ്രശ്‌നങ്ങളോ ഇല്ലായിരുന്നെന്നും കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തു നല്‍കാന്‍ പറഞ്ഞത് ജീവിതത്തില്‍ വലിയൊരു നിമിത്തമായിരുന്നെന്നു ഇവര്‍ പറയുന്നു. യാത്രയുടെ അവസാനദിവസമാണ് ചിത്രങ്ങള്‍ വാങ്ങാന്‍ അലീസിയയുടെ മുറിയില്‍ എത്തുന്നത്. ഉടന്‍ തന്നെ അലീസിയ ഈ ചിത്രങ്ങളില്‍ പെര്‍സ്‌ലിയുടെ കണ്ണിലെ അസ്വാഭാവികത കാട്ടിത്തന്നു എന്തെങ്കിലും ചെറിയ കാഴ്ചാപ്രശ്‌നം മാത്രമാകും എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പരിശോധനാഫലം ഞങ്ങളെ ഞെട്ടിച്ചു എന്നും പെര്‍സിലിയുടെ കുടുംബം പറഞ്ഞു.

അതോടോപ്പം തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ച ഫോട്ടോഗ്രാഫറോട് അവര്‍ നന്ദി അറിയിച്ചു. അടുത്ത വേനലവധിക്ക് അലീസിയയെ കാണാന്‍ പോകുമെന്നും അവര്‍ അറിയിച്ചു.