പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയില്‍ സംഘര്‍ഷം , ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞു

കൊച്ചി: പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിക്കുമുന്നിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാർ തമ്മിൽ തർക്കം. പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗക്കാർ തടഞ്ഞു.

പള്ളിയിൽ കോടതി ഉത്തരവുമായി പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ പാത്രിയാർക്കീസ് വിഭാഗമാണ് തടഞ്ഞത്. പള്ളിയുടെ പ്രധാന കവാടത്തിൽ വച്ചാണ് തടഞ്ഞത്. അൻപതോളം വരുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികളാണ് പ്രാർത്ഥനക്കായി പള്ളിയെത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികൾ ഗേറ്റ് അടച്ചിട്ട് ഇവരെ പള്ളിക്ക് അകത്ത് കയറുന്നത് തടഞ്ഞു. സംഘർഷ സാധ്യത ഒഴിവാക്കാൻ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെ ആറു മുതൽ എട്ടര വരെയാണ് ഓർത്തഡോക്സ് വിഭാഗത്തിന് മുൻ നിശ്ചയിച്ചിരുന്ന ആരാധന സമയം. ക്രമസമാധാന പ്രശ്നമുള്ളതിനാൽ ഓർത്തഡോക്സ് വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്ന് റവന്യൂ അധികൃതരും പൊലീസും അറിയിച്ചു.