പാതിരാത്രിയില്‍ പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ടയാള്‍ പിടിയില്‍

പത്തനംതിട്ട : പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടയാള്‍ അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശി സാമ്പിള്‍ സുനു (25) വാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് 13 ന് രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സുനു തുറന്നു വിട്ടത്. അണക്കെട്ടില്‍ നിന്നും 20 മിനിട്ടോളം വെളളം അതിശക്തമായി പുറത്തേയ്ക്ക് ഒഴുകി.

Loading...

തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തിയ ശേഷമാണ് ഷട്ടര്‍ അടച്ചത്. ഡാമിനടുത്തുള്ള കടത്തിന് ഉപയോഗിക്കുന്ന കെട്ടുവള്ളത്തിനും തീയിട്ടിരുന്നു. വന്‍ സുരക്ഷാവീഴ്ച ഉണ്ടായ സംഭവം വെച്ചൂച്ചിറ പോലീസാണ് കേസെടുത്ത് അന്വേഷിച്ചത്. ഡാമിന്റെ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരുട്ടിക്കരയില്‍ താമസിക്കുന്ന ജോയ് ആണ് ഡാമില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതായി ആദ്യം കണ്ടെത്തിയത്. ഇയാള്‍ അറിയിച്ചത് അനുസരിച്ചാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തിയത്.