പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ ദേവാലയത്തിൽ

ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകൾ കഴുകി ചുംബിച്ചു. ‘ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങൾക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകൾക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുർബാന സ്‌ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിയും, സോമർസെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ഈവർഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു.

പ്രാർഥനാ മുഖരിതമായ അന്തരീഷത്തിൽ കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. 12 കുട്ടികൾ യേശുവിന്‍െറ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോൾ ബഹു. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് കുഞ്ഞുങ്ങളുടെ കാൽ കഴുകി തുടച്ച്‌ ചുംബിച്ചു.

Loading...

മാർച്ച് 29 – ന് വ്യാഴാഴ്ച വൈകിട്ട്‌ 7.30-ന്‌ പെസഹാ തിരുനാളിന്റെ വിശുദ്ധ കർമ്മാദികൾ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രീജോ പോൾ പാറക്കൽ, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാർമ്മികനായി.

തൃശ്ശൂർ മേരി മാതാ മേജർ സെമിനാരിയിലെ ബൈബിൾ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോൾ പാറക്കൽ യഹൂദന്മാരുടെ പെസഹാ ആചാരണത്തെപ്പറ്റിയും, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പത മാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിൻറെ അന്തസത്ത ഉൾക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

ഈശോ വിശൂദ്ധ കുർബാന ആരംഭിച്ചത് സെഹിയോൻ മാളികയിലോ കാൽ വരിയിലൊ എന്ന ചോദ്യത്തോടെ ആയിരുന്നു വചന ശുസ്രൂഷ തുടങ്ങിയത്. ഉത്തരം തേടാനായി യഹൂദന്മാരുടെ വീട്ടിൽ നടക്കുന്ന പെസഹാ ആചാരണവും, സെഹിയോൻ മാളികയിൽ നടന്ന പെസഹാ ആചരണവും വളരെ വിശദമായി ഇടവകാംഗങ്ങളുമായി പങ്കുവച്ചു.

വിശുദ്ധ കുർബാന എന്ന് പറയുന്നത് ദേവാലയത്തിൽ ആരംഭിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളുടെ അവസാന നാളുകളിൽ സംതൃപ്തിയോടെ കർത്താവിനെപ്പോലെ ഏറ്റുപറയാൻ പറ്റുമ്പോൾ മാത്രമാണ് നമ്മൾ യഥാർത്ഥത്തിൽ പെസഹാ ആഘോഷിക്കുന്നതും, വിശുദ്ധ കുർബാന പൂർത്തിയാക്കുന്നതും എന്ന് വചന ശുസ്രൂഷയിൽ പങ്കുവച്ചു.

`താലത്തിൽ വെള്ളമെടുത്തു…വെൺകച്ചയുമരയിൽ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങൾ ബഹു. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് കഴുകി തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ലോകത്തിന്‌ വിനയത്തിൻറെ മാതൃക നൽകിയതിന്റെ ഓർമ്മയാചരണം നടത്തി. തുടർന്ന്‌ വിശുദ്ധ കുർബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തിൽ നടത്തപ്പെട്ടു.

വിശുദ്ധ കുർബാനയ്‌ക്കും കാൽകഴുകൽ ശുശ്രൂഷയ്‌ക്കും ശേഷം ആരാധനയും, കുട്ടികൾക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കൽ ശുശ്രൂഷയും, പാൽകുടിക്കൽ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും നടന്നുവരുന്നു.

ആരാധനക്കായി മനോഹരമായി നിർമിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വംനൽകി.

ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയൻ മതേർസായിരിന്നു ഇടവകാംഗങ്ങൾക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കൽ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നൽകിയത്.

പെസഹാ തിരുനാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ മേരിദാസൻ തോമസ്‌, ജസ്റ്റിൻ ജോസഫ്, മിനിഷ് ജോസഫ്, സാബിൻ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നൽകി.

വെബ് : www.StthomasSyronj.org