തെരുവ് നായ്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ പോലീസ് സ്റ്റേഷനില്‍ ഓടികയറി വളര്‍ത്തുനായ

തെരുവ് നായ്കള്‍ കൂട്ടം കൂടി ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷ പെടാനായി പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറി. കൊല്ലം ഏഴുകോണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. തെരുവു നായ്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി വളര്‍ത്തുനായ എഴുകോണ്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്. വളര്‍ത്തുനായ അകത്തു കടക്കാതിരിക്കാന്‍ സ്റ്റേഷന്റെ വാതില്‍ അടച്ചുവെങ്കിലും തെരുവു നായകളെ ഓടിച്ച് പോലീസ് വളര്‍ത്തു നായയെ രക്ഷിച്ചു. പ്രവേശനം വിലക്കിയതോടെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയെങ്കിലും വീണ്ടും വളര്‍ത്തുനായ പോലീസ് സ്റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും എത്തി കറങ്ങി നടന്നു.

Loading...

കഴുത്തില്‍ ബെല്‍റ്റിട്ട നായയ്ക്ക നല്ല ഇണക്കമുണ്ടായിരുന്നതിനാല്‍ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്തു. വളര്‍ത്തിയ വീട്ടില്‍ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവു നായ്ക്കളുടെ ഇടയില്‍ പെട്ടതാകാം എന്നാണ് സംശയം. ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലര്‍ നായയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.