നടി വനിതാ വിജയകുമാറിന്റെ മൂന്നാമത്തെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്: പീറ്റർ വനിതയെ വിവാഹം ചെയ്തത് ഔദ്യോഗികമായി വിവാഹമോചനം നേടാതെ

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്. വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലനാണ് ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ഇവർ പറയുന്നു. പരാതിയുടെ മേൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

പീറ്റർ പോളുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വനിത രണ്ടുതവണ വിവാഹിതയായെങ്കിലും ഈ ബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. തന്റെ കുട്ടികൾക്കൊപ്പമാണ് വനിത മൂന്നാം വിവാഹത്തിനെത്തിയത്. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്‌ടറാണ്‌ പീറ്റർ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്.

Loading...

ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാറിന്റെ ആദ്യ വിവാഹം. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്‌ട് സംവിധായകനാണ്. ‌