തിരുവനന്തപുരം:പരാതിക്കാരനായ തന്നോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുംമെന്ന് സുദേവന്. സംഭവത്തില്‍ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെതിരെ ഡി.ജി.പി ഇടപെട്ട് സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. ഇന്നലെയാണ് ഗ്രേഡ് എ.എസ്.ഐ ഗോപകുമാര്‍ പരാതിക്കാരനോട് മോശമായി പെരുമാറിയത്. മോശമായ പെരുമാറ്റത്തിനെതിരെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കള്ളിക്കാട് സ്വദേശി സുദേവന് പരാതി നല്‍കാനൊരുങ്ങുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആയ ഗോപകുമാറിനെ ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു.
സുദേവനെ ഗ്രേഡ് എ.എസ്.ഐയും മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ ഗണ്‍മാനുമായ ഗോപകുമാര്‍ മകളുടെ മുന്നില്‍ വച്ച് അപമാനിച്ചിറക്കിവിടുകയായിരുന്നു.കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സുദേവന് ആദ്യം പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടി ഉണ്ടകത്തതിനെ തുടര്‍ന്ന് വീണ്ടും സ്റ്റഷനിലെത്തിയപ്പോഴാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. എന്നാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്ന് സുദേവന് പറഞ്ഞു.