പീഢന വിവരം മറച്ച് വയ്ച്ച് ഫ്രാങ്കോയേ സഹായിച്ചു: കർദ്ദിനാൾ ആലഞ്ചേരിക്കെതിരേ ഡിജിപിക്ക് പരാതി

ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയേ പീഢിപ്പിച്ച വിവരം പോലീസിൽ റിപോർട്ട് ചെയ്യാതെ മറച്ചു വയ്ച്ച് കർദ്ദിനാൾ ആലഞ്ചേരിക്കെതിരേ ഡി.ജി.പിക്ക് പരാതി നല്കി. ഇരയുടെ പരാതിയും, ഫോൺ സന്ദേശവും ലഭിച്ചിട്ടും കർദിനാൾ വിവരം മറച്ചുവയ്ച്ചു. മാത്രമല്ല ഇത്തരത്തിൽ പരാതിയും, വിവരവും താൻ മുമ്പ് അറിഞ്ഞിരുന്നില്ല എന്ന് കളവും പറഞ്ഞു. ഇത് ഗുരുതരമായ കാര്യമാണ്‌. പൊതു പ്രവർത്തകനായ നവാസ് പായിച്ചിറയാണ്‌ പേജുള്ള പരാതി തെളിവുകൾ ഉൾപ്പെടെ ഡി.ജി.പിക്ക് കൈമാറിയത്.

കർദിനാൾ പീഢന വിവരം അറിഞ്ഞിരുന്നു എന്നുള്ള ജലന്ധറിലേ വൈദീകന്റെ സാക്ഷ്യപെടുത്തൽ, കന്യാസ്ത്രീയുടെ മൊഴി, പുറത്ത് വന്ന ഫോൺ സംഭാഷണം, കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴി…ഇവയെല്ലാം പരാതിയിൽ തെളിവായി ചേർത്തിരിക്കുന്നു. കർദിനാളിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ്‌ ആവശ്യം.