മന്ത്രി ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്. മന്ത്രി തന്റെ പേരിനൊപ്പം ഇല്ലാത്ത പ്രൊഫസർ പദവി ചേർത്ത് വോട്ടു തേടിയെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്.

തൃശ്ശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ആർ ബിന്ദു മന്ത്രിയായി ചുമതലയേറ്റ ചടങ്ങിൽ പ്രൊഫസർ ആർ ബിന്ദുവായ ഞാൻ എന്ന് സത്യപ്രതിജ്ഞാ വാചകം ആരംഭിച്ചത് മുൻപ് വിവാദമായിരുന്നു. സ്ഥാനക്കയറ്റത്തിന് യുജിസി ഏർപ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം. ജസ്റ്റിസ് വി ഷേർസിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക

Loading...