കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരന് മർദനം; ബോധരഹിതനായി വയോധികൻ

പത്തനാപുരം: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. പത്തനാപുരത്താണ് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 58 കാരനായ വയോധികനാണ് ക്രൂരമായ മർദനത്തിന് ഇരയായത്. മർദനമേറ്റ ബാബു തൽക്ഷണം ബോധരഹിതനാവുകയും ചെയ്തു. സംഭവത്തിൽ പാതിരിക്കൽ സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കുപ്പിയിൽ പെട്രോൾ നൽകാത്തതാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. രാത്രിയിൽ ബൈക്കിൽ പമ്പിലെത്തിയ സുരജ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അടുത്തിടെയുള്ള നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരൻ പെട്രോൾ നൽകിയില്ല. തുടർന്ന് ഇരുവരും തർക്കമുണ്ടാവുകയും സൂരജ് ബാബുവിനെ മർദിക്കുകയുമായിരുന്നു.മുഖത്തേക്കുള്ള അടിയേറ്റ് ബാബു തൽസമയം ബോധ രഹിതനാവുകയും ചെയ്യുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നു. പമ്പിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ബാബുവിന് പ്രാഥമിക ശുശ്രൂഷ നൽകുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.പരിക്കേറ്റ ബാബു നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

Loading...