ഇന്ധന വിലയില്‍ വന്‍ വര്‍ധന

ദില്ലി; ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ലിറ്ററിനു 3 രൂപ 38 പൈസയും ഡീസലിന് ലിറ്ററിനു 2 രൂപ 67 പൈസയും കൂട്ടി.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്.

ഈ മാസം 15നു നടന്ന ഇന്ധന വില പുനര്‍ നിര്‍ണയത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപയും ഡീസല്‍ വില രണ്ടു രൂപയും കുറച്ചിരുന്നു.