കുത്തിയത് കള്ളനാണെന്ന് കരുതിയല്ല, അനീഷ് ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ;പൊലീസ്

തിരുവനന്തപുരം: നാടിനെ നടുക്കിയ അനീഷിന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കള്ളനാണെന്ന് കരുതിയല്ല അനീഷ് ആമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതി കൃത്യം നിർവഹിച്ചത് എന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ ഉപദ്രവിക്കരുതെന്ന് പെൺകുട്ടിയും അമ്മയും ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. പേട്ടയിലെ കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, തന്റെ മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പേട്ടയിൽ കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകൻ അവരുടെ വീട്ടിൽ പോകില്ലെന്ന് അനീഷിന്റെ അച്ഛൻ ജോർജ് ആരോപിക്കുന്നു. പെൺകുട്ടിയുടെ അച്ഛനായ ലാലൻ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെൺകുട്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവർ ആരോപിക്കുന്നുണ്ട്.

Loading...