പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് 1 ലക്ഷം കൂടി, കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം,വിവാദം അടങ്ങുന്നില്ല

തിരുവനന്തപുരം: കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് പത്ത് ലക്ഷം രൂപയാണ് സര്‍്കകാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍ പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കുറഞ്ഞു എന്ന പേരില്‍ നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 1 ലക്ഷം കൂടി ധനസഹായം നല്‍കാന്‍ തീരുമാനമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും വിവാദം കെട്ടടങ്ങിയിട്ടില്ല.

അതേസമയം, പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. പ്രകൃതി ദുരന്തമുണ്ടായാൽ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നൽകാം. പെട്ടിമുടിയിൽ അഞ്ച് ലക്ഷമാണ് സർക്കാർ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു. പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക.പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് പണം അനുവദിക്കാൻ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവൻ തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തിൽ മരിച്ചത്.

Loading...