PFI പ്രവര്‍ത്തകന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കൊലപ്പെടുത്താൻ പദ്ധതിയിട്ട ആർഎസ്എസ് നേതാക്കളുടെ പട്ടിക ; അറസ്റ്റിലായ മുഹമ്മദ് സാദിഖ് പോപ്പുലർ ഫ്രണ്ടിന്റെ മുൻ പിആർഒ

കൊല്ലം: ചവറയില്‍ എന്‍.ഐ.എ.യുടെ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കൊലപ്പെടുത്താൻ പദ്ധതിയിട്ട ആർഎസ്എസ് നേതാക്കളുടെ ഹിറ്റ് ലിസ്റ്റ്.പരിശോധനയ്ക്ക് പിന്നാലെ സാദിഖിനെ കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്ക് എത്തിയത്. ചവറ പോലീസും സഹായത്തിനുണ്ടായിരുന്നു. രാവിലെ ആറരവരെ പരിശോധ നീണ്ടു.

പോപ്പുലര്‍ഫ്രണ്ടിന്റെ ചില പരിപാടികളുമായി ബന്ധപ്പെട്ടതും വിവിധ യാത്രകള്‍ നടത്തിയതിന്റേതുമായ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. തുടര്‍ന്നാണ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഭീകര സംഘടന ലക്ഷ്യമിട്ടിരുന്ന ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ ആണ് പോപ്പുലർ ഫ്രണ്ട് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളത്.

Loading...

സാദിഖ് എന്ന ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പിആർഒ ആണ്. റെയ്ഡിന് തൊട്ടുമുൻപാണ് എൻ ഐ എ വിവരം പോലീസിനെ അറിയിക്കുന്നത്. റെയ്ഡിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ കേരള പോലീസുമായി പങ്കുവെയ്‌ക്കാൻ എൻഐഎ തയ്യാറായില്ല.