പിഎഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകൾ ; പ്രോസിക്യൂഷന്‍ അനുമതി ഉടന്‍ നൽകും

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പ്രോസിക്യൂഷന്‍ അനുമതി നൽകും. കേസുകളില്‍ ഈ മാസം അവസാനത്തോടെ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കും. യു.എ.പി.എ. നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം വിചാരണക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണ്. ഇത് ഉടൻ ലഭ്യമാകും

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുന്നതിനായി
രഹസ്യ പ്രചാരണം നടത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇതിനായി നേതാക്കള്‍ വ്യാപകമായി ഫണ്ട് ശേഖരണം നടത്തി. ഇതിന്റെ തെളിവുകളും അനേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Loading...

കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്. ഏഴ് കേസുകളില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോഴും വിവിധ ജയിലുകളിലാണ്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണ് യു.എ.പി.എ. നിയമത്തില്‍ പറഞ്ഞിട്ടുള്ളത്.