ലാഭം നോക്കാതെ ഇന്ത്യയ്ക്ക് കൊറോണ വാക്‌സിൻ നൽകാൻ തയ്യാറാണെന്ന് ഫൈസർ

കൊറോണ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് അറിയിച്ച് വാക്സിൻ നിർമ്മാതാക്കളായ ഫൈസർ. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടക്കുകയാണെന്ന് ഫൈസർ അറിയിച്ചു. അതേസമയം ഫൈസർ വാക്‌സിൻ എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയിൽ നൽകുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയാണ് ഇന്ത്യയിൽ നടക്കുന്നത്.

നേരത്തെ ന്യൂയോർക്ക് ആസ്ഥാനമായ ഫൈസർ വാക്‌സിൻ ഇന്ത്യയിൽ നിയന്ത്രിത ഉപയോഗ അനുമതിയ്ക്കായി ഡിസിജിഐയെ സമീപിച്ചിരുന്നു. ഫൈസർ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണമോ അനുബന്ധ പഠനങ്ങളോ നടത്തിയിട്ടില്ല. അതിനാൽ വാക്‌സിൻ ഇന്ത്യക്കാർക്ക് സുരക്ഷിതമാണെന്ന് തെളിയിക്കാനായി പ്രാദേശിക ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഫൈസറിനോട് കേന്ദ്രം നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ലഭ്യമാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Loading...