ആലപ്പുഴ കടപ്പുറം പകൽ സമയം സന്ദർശിക്കുന്നവർക്കറിയാം അവിടുത്തെ കുടകളും അതിനടിയിലെ ആഭാസവും …. ;ഫിജോ എഴുതുന്നു

ആലപ്പുഴ കടപ്പുറത്തു വിരിയുന്നത് ആഭാസകുടകളാണെന്ന് ഫേസ് ബുക്കിൽ എഴുതിയ കുടുംബശ്രീ പ്രോഗ്രാം മാനേജരായ മോൾജി റഷീദിനെതിരെ സൈബർ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം കടപ്പുറത്തെ കുടകള്‍ക്കടിയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുടുംബ ശ്രീ പ്രോഗ്രാം ഓഫീസറായ വനിത നടത്തിയ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ.

സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജറും ജില്ലാ പോലീസ് മേധാവിയുടെ വനിതാ അഡ്വൈസറി ബോർഡ് അംഗവുമാണ് മോൾജി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ പ്ലസ്ടു വിദ്യാർത്ഥികൾ അടക്കം ആഭാസത്തരം കാട്ടുന്നുവെന്ന് കാട്ടി സമൂഹമാധ്യമത്തിലൂടെയാണ് മോൾജിയുടെ തുറന്ന പ്രതികരണം.

വിഷയത്തെ കുറിച്ച് പ്രവാസി ശബ്ദം ചീഫ് എഡിറ്റര്‍ ഫിജോ ഹാരിസ് തന്റെ അനുഭവം വിവരിക്കുന്നു..

ആലപ്പുഴ കടപുറത്തെ ആഭാസ കുടകൾ തുറന്നുകാണിച്ച മോളജിക്കെതിരെ സട കുടഞ്ഞെണീക്കുന്ന വിമർശകർക്കും സദാചാരവാദിയെന്നു അവരെ പരിഹസിക്കുന്നവർക്കും എന്റെ ഈ ചോദ്യത്തിനുത്തരം പറയാൻ കഴിയുമെങ്കിൽ തരണം .

അതിനു മുൻപൊരു ചെറിയ സംഭവ കഥ പറയാം എന്നാലേ ഒരു ചോദ്യത്തിനൊരു ഗുമ്മുണ്ടാകു …

2010 – 2011 കാലഘട്ടത്തിൽ ആലപ്പുഴയിലെ ഒരു ലോക്കൽ കേബിൾ നെറ്റ് വർക്കിന്റെ ന്യൂസ് എഡിറ്റർ ആയിരുന്നു ഈ ഞാൻ …

അന്ന് ആലപ്പുഴ നഗരത്തിന്റെ പൈതൃക സമ്പത്തുകളേ കുറിച്ചൊരു വാർത്ത ചെയ്യാൻ ആണ് കാമറമാനായ ഷാനുമൊത്തു Shan Alpy ഞാൻ ആലപ്പുഴ ബീച്ചിലെത്തിയത് …

സമയം രാവിലെ 11 .30 ….

ആലപ്പുഴ കടല്പാലത്തിന്റെ വിഷ്വൽ ഷൂട്ട് ചെയ്യുന്ന സമയം കടൽപ്പാലം മുതൽ അങ്ങ് കാറ്റാടിത്തോട്ടം വരെ നിരവധി കുടകൾ കണ്ടു….

സ്വാഭാവികമായി തോന്നിയ കൗതുകത്തിൽ ഞാൻ അതെന്താണ് എന്നറിയാൻ അവർക്കു മുൻപിലൂടെ നടന്നു …

ഞങ്ങൾ നടന്നുപോകുമ്പോൾ കാമറ കണ്ടു കാല്മുട്ടുകൾക്കുമേൽ തല പൂഴ്ത്തിയിരിക്കുന്ന പെൺകുട്ടികളെയും അവർക്കൊപ്പം കൗമാരം കടക്കാത്ത ആൺകുട്ടികളെയും കണ്ടു ….

പെൺകുട്ടികളിൽ പലരും ആലപ്പുഴ നഗരത്തിലെ പ്രശസ്തമായ സ്‌കൂളുകളുടെ യൂണിഫോമിൽ തന്നെയാണ്….

പിന്നെ കുറച്ചു പേര് കാറ്റാടി കൂട്ടത്തിൽ അങ്ങിങ്ങായി ആൺകുട്ടികളുടെ മടിയിൽ തലവച്ചു കമിഴ്ന്നു കിടക്കുന്നവർ ആണ് …

ഞങ്ങൾ കടന്നു പോകുമ്പോളും അവർ എണീറ്റുമാറാൻ ശ്രമിച്ചില്ല….

ഈ കാറ്റാടികൂട്ടത്തിനുള്ളിൽ ഒഴിഞ്ഞതും പൊട്ടിയതുമായ മദ്യക്കുപ്പികൾ കാണാം….

കൂട്ടം കൂടി നിൽക്കുന്ന ആൺകുട്ടികളിൽ ചിലർ യാതൊരു കൂസലുമില്ലാതെ കൈക്കുള്ളിൽ വച്ചെന്തോ തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും പങ്കുവയ്ക്കുന്നതും കാണാം ….

ചിലര് ചുരുട്ടുപോലെയെന്തോ പുകച്ചു തള്ളുന്നുമുണ്ട് ….

അന്ന് ഞാൻ വാർത്ത ആക്കിയത് ക്‌ളാസ് കട്ട് ചെയ്തു കടപ്പുറത്തെ കുടകീഴിൽ ഇരിക്കുന്ന ഈ സ്‌കൂൾ കുട്ടികളെ കുറിച്ചായിരുന്നു ….

കോസ്റ്റ് ഗാർഡ് സംവിധാനമൊന്നും അത്രയ്ക്ക് അങ്ങ് പ്രവർത്തികമാകാത്ത സമയത്താണ് ഈ കോപ്രായങ്ങൾ നടക്കുന്നതു….

ആലപ്പുഴ വിജയ് പാർക്കിനു പുറകിലെ കല്കെട്ടും….

പാർക്കിനു സമീപമുണ്ടായിരുന്ന ഐസ്‌ക്രീം പാർലറുമൊക്കെ ഇത്തരം കൗമാര പ്രണയിതാക്കളെ കൊണ്ട് നിറഞ്ഞിരുന്നു….

അന്നൊന്നും ഇതിനെതിരെ ഒന്ന് ശബ്‌ദമുയർത്താനോ പ്രതികരിക്കാനോ ആരും ഉണ്ടായിരുന്നില്ല…

വർഷങ്ങൾക്കു ശേഷം മോൾജി ഈ വിഷയത്തെ കുറിച്ച് എഴുതിയ കുറിപ്പ് വായിച്ചപ്പോൾ തോന്നിയത് സങ്കടമാണ് ….

കാരണം ‘അമ്മ പൊതികെട്ടി കൊടുക്കുന്ന ചോറുംപാത്രവുമായി നേരെ കടപുറത്തേക്കെത്തുന്ന സ്‌കൂൾ കുട്ടികൾക്കൊരു കുറവും ഇന്നും അവിടെ വന്നിട്ടില്ലല്ലോ എന്നോർത്താണ് ഞാൻ വേദനിച്ചതു ….

ആലപ്പുഴ കടപ്പുറം പകൽ സമയം സന്ദർശിക്കുന്നവർക്കറിയാം അവിടുത്തെ കുടകളും അതിനടിയിലെ ആഭാസവും ….

വിമര്ശകരോടൊറ്റ ചോദ്യമേ ചോദിക്കാനുള്ളു രാവിലെ നിങ്ങൾ കുളിപ്പിച്ചൊരുക്കി ഊണും പൊതിഞ്ഞുകെട്ടി കൊടുത്തു പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പഠിക്കാൻ വിടുന്ന മക്കൾ ഏതേലും ആളൊഴിഞ്ഞ പറമ്പിലെ മൂലക്കിരുന്നു കാമുകിയുടെ യൂണിഫോം ടോപിനുള്ളിൽ കയ്യിട്ടു രസിക്കുന്നതും ചാരിയിക്കുന്ന കാമുകന്റെ മടിയിൽ കമിഴ്ന്നു കിടന്നു തലയനക്കുന്നതും നേരിൽ കണ്ടാൽ വിളിച്ചെണീപ്പിച്ചു ഗുഡ് ജോബ് കീപ് ഇറ്റ് അപ് എന്നുപറയുമോ ??

മോൾജിയോട് ചെറ്റ പൊക്കാൻ പോയിക്കൂടെയെന്നു ചോദിക്കുന്നവരോടൊന്നെ പറയാനുള്ളു സ്‌കൂളിൽ പഠിക്കുന്ന അവനവന്റെ മക്കൾ പൊതു ഇടത്തിൽ കാമകേളിയാടിയാൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ നിങ്ങക്കെ കഴിയു….

മക്കളെ പൊക്കിൾ കൊടിയിൽ നിന്നും മുറിച്ചെങ്കിലും ഹൃദയത്തിൽ ചുമക്കുന്ന ഞങ്ങളെപ്പോലുള്ള അമ്മമാർക്കിതു അനുവദിച്ചു കൊടുക്കാൻ കഴിയില്ല…..

18 വയസുകഴിഞ്ഞാൽ ഓരോ കുട്ടിയും ഓരോ സ്വതന്ത്ര പൗരൻ ആണ് ….

അതുവരെയെങ്കിലും ഞങ്ങളവരുടെ തെറ്റും ശരിയും വേർതിരിച്ചു കാണിച്ചു കൊടുത്തോട്ടെ ….

ദയവായി അവരെ വഴിപിഴപ്പിക്കരുത് .

Top