Literature social Media

ഇതു വരെ കണ്ട് കേട്ട് പരിചിതമായ പ്രണയങ്ങളിലൊന്നും കാച്ചില്‍ ഉണ്ടായിട്ടില്ല, അതു കൊണ്ടാണ് കാച്ചിലിനു സ്വീകാര്യതയില്ലാതാവുന്നത്

പ്രണയ’മാണ് ന്നാലും സംഗതി വളരെ സീരിയസാ,തമാശയയല്ല

പ്രണയദിനത്തില്‍
നിങ്ങളുടെ പ്രാണ പ്രേയസിക്കോ / പ്രേയസനോ നിങ്ങള്‍ക്കിഷ്ടപ്പെട്ടതോ/ അവള്‍ /അവനിഷ്ടപ്പെട്ടതോ ആയ ഒരു സമ്മാനം നല്‍കുവാന്‍ തീരുമാനിച്ചാല്‍ എന്താവും നിങ്ങള്‍ തെരഞ്ഞെടുക്കുക ?

ഒരു ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചോദ്യമാണ്!

ഉത്തമന്റെ ഊഴമെത്തി, യപ്പോള്‍
ഞാന്‍ പറഞ്ഞ ഉത്തരം ‘കാച്ചില്‍’
എന്നായിരുന്നു

ചിലര്‍ ആര്‍ത്ത് ചിരിച്ചു
ചിലര്‍ പുശ്ചിച്ചു
ചിലര്‍ പരിഹസിച്ചു
ചിലര്‍ പിശുക്കന്‍ എന്ന് അടക്കം പറഞ്ഞു
ചിലര്‍ അമ്പരപ്പോടെ നോക്കി
ചിലര്‍ അവഗണനയോടെയും

ഗ്രൂപ്പിന്റെ ലീഡര്‍ എന്നെ എടുത്തിട്ട് കുടഞ്ഞു
അതും തനി ഇംഗ്ലിഷില്‍ പറഞ്ഞത്
മുഴുവന്‍ ഓര്‍മ്മയില്ല

ന്നാലും ഫേസ് ബുക്കില്‍ അളിഞ്ഞ ചെളിയടിക്കുന്ന പോലെ ശ്രദ്ധിക്കപ്പെടാനായി ഉത്തരം പറഞ്ഞ് ഷൈന്‍ ചെയ്യാന്‍ നോക്കരുത് എന്നതാരുന്നു അയിന്റെ ഏകദേശ രൂപം
പറഞ്ഞ ആള് പരിസ്ഥിതിയുടെയും മാലിന്യമില്ലാത്ത ജൈവ പച്ചക്കറിയുടെയുമൊക്കെ വക്താവാണ്.
തന്നെയുമല്ല വീട്ടില്‍ ഒരു മുറം പച്ചക്കറി
ഒരു കുട്ട ചാണകം ഒരു ചട്ടിനത്തോലി തുടങ്ങി
വിവിധ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികളുടെ നടത്തിപ്പുകാരനുമാണ്

എന്തായാലും എന്നോട് ചൂടായതു
കേട്ടും പലരും ചിരിച്ചു

എനിക്ക് പക്ഷെ ചിരിയോ സങ്കടമോ വന്നില്ല
കാരണം ഞാന്‍ പറഞ്ഞത് സത്യമാണ്

കാച്ചില്‍ എന്റെ ഇഷ്ട ഭക്ഷ്യ വിഭവം ആണ്

കാച്ചില്‍ വലിയ ബ്രഡ് പീസ് മാതിരി മുറിച്ച് പുഴുങ്ങി അഞ്ചോ ആറോ ചുമന്ന മുളക്,ക്കമ്പിയില്‍ കോര്‍ത്ത് കനലില്‍ ചുട്ട്
അത് ഞെരടിയുടച്ച തൈരും ചേര്‍ത്ത് ക്കഴിക്കുന്നതാണ് ലോകത്ത് എവിടെ ആയിരുന്നാലും ന്റെ പ്രിയ വിഭവം

കാച്ചില്‍ മാത്രമല്ല ചേനയും കപ്പയും ചേമ്പുമൊക്കെ ഇഷ്ടമാണ്.

അതൊക്കെ അവിടെ നിക്കട്ടെ

ഇപ്പോ ന്റെ സംശയം അതല്ല

ഒരു വാലന്റെന്‍ ദിനത്തില്‍ കാമുകിക്ക്
സമ്മാനിക്കപ്പെടാതിരിക്കാന്‍ മാത്രം
എന്ത് അയോഗ്യതയാണ് പ്രസ്തുത
കാച്ചിലിനുള്ളത്.

ഒരു ഭക്ഷ്യ വിഭവം
അതും മൂല്യമുള്ളത്.
ഒരാള്‍ക്ക് സമ്മാനിക്കപ്പെടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിലിത്ര ചിരിക്കുവാനെന്താണ് ഉള്ളത്.

കമ്പോള നിലവാരം പരിശോധിച്ചാല്‍
അവിടെ പലരും പ്രഖ്യാപിച്ച റോസാപ്പൂവിന് 10-15 രൂപയാണ് വില

കാച്ചിലിന് കിലോ 50 രൂപയോളം വരും

ചിലര് പഖ്യാപിച്ച സില്‍ക്ക് ചോക്‌ളേറ്റിന്റെ അടുത്ത് എത്തും വിലയുടെ കാര്യത്തില്‍
കാച്ചില്‍
കലോറിഗുണത്തില്‍ അതിലേറെ എത്തും

അതായത് മൂല്യത്തിന്റെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും കാച്ചില്‍ ഒട്ടും
പിന്നിലല്ല

പക്ഷെ എന്നിട്ടും കാച്ചില്‍ സമ്മാനിക്കപ്പെടാന്‍ യോഗ്യതയില്ല

കാരണമിത്രയേ ഒള്ളു

നമ്മുടെ പ്രണയവും പ്രണയ സങ്കല്പങ്ങളും
പ്രണയ സമ്മാനങ്ങളുമൊന്നും നമ്മുടേതല്ല.

മറ്റാരുടെയൊക്കെയോ സങ്കല്പങ്ങങ്ങളെ നമ്മള്‍ നമ്മുടെ യാക്കി ആവര്‍ത്തിച്ച് ഫോളോ ചെയ്ത് പോരുക മാത്രമാണ് നമ്മള്‍
ചെയ്തു വരുന്നത്.

നമ്മള്‍ വായിച്ച വിശുദ്ധ പ്രണയകാവ്യങ്ങളിലേയോ,
പ്രണയ സിനിമകളിലേയോ, കണ്ട കേട്ടറിഞ്ഞ പ്രണയങ്ങളിലെ ഒന്നും നായകനോ നായികയോ ഒന്നും പ്രണയം പറയാന്‍
കാച്ചിലോ ചക്കയോ ഏത്തക്കുലയോ സമ്മാനിച്ച ചരിത്ര മോ
കാഴ്ചയോ
ഉണ്ടായിട്ടില്ല.

അതിനാല്‍ കാച്ചിലോ ചക്കയോ ഏത്തക്കുലയോ സമ്മാനമാക്കാന്‍ നമ്മള്‍
മടിക്കുന്നു.

പകരം നമ്മള്‍ക്ക് പരിചിതമായ പ്രണയ സമ്മാനം മാത്രം തിരഞ്ഞെടുക്കുന്നു

പ്രണയവും നമ്മുടെ സ്വന്തമല്ല

ആരുടെയൊക്കെയോ സങ്കല്പ പ്രണയം എഴുതി വെച്ചത് വായിച്ച് അതിനെ അനുകരിക്കുകയോ അതുപോലെയാവാന്‍ പ്രയത്‌നിക്കുകയോ മാത്രമാണ്
നമ്മള്‍ ചെയ്യാറ്

അതുകൊണ്ടാണ് കൃഷ്ണന്റെ പ്രണയം മാതൃകയും ആദരിക്കപ്പെടുന്നതും ആകുമ്പോള്‍ ആട് ആന്റണിയുടെ പ്രണയം നമ്മള്‍ തിരസ്‌കരിക്കുന്നതും

ആട് ആന്റണിക്ക് 32 ഓളം പ്രണയങ്ങള്‍
ഉണ്ടായിരുന്നുവെന്നും മോഷ്ടിച്ചു കിട്ടുന്ന മുതലിന്റെ നല്ല ഭാഗവും കാമുകിമാര്‍ക്ക് സുഖജീവിത മുറപ്പു വരുത്തുവാന്‍ ആട് ആന്റണി ചിലവഴിച്ചുമെന്നാണ് പോലീസ് ഭാഷ്യം. യഥാര്‍ത്ഥ്യമാണത്.

കഥകളിലോ നോവലുകളിലോ കവിതകളിലോ മഹത്വവത്കരിക്കപ്പെടാത്തതുമൂലം ആടിന്റെ പ്രണയം മഹത്വപ്പെടുകയില്ല

അതേസമയം കാമുകിയുടെ ഓപ്പറേഷന് ബാങ്കുകൊള്ളയടിച്ച് പണം കണ്ടെത്തുന്ന സിനിമയിലെ നായകനോട് നമുക്ക് വിരോധമില്ല’
നായികയുടെ ഓപ്പറേഷന്‍ വിജയമാകുമ്പോള്‍ കണ്ണു നിറഞ്ഞ് നമ്മള്‍
നായകന് ഫുള്‍ മാര്‍ക്ക് കൊടുക്കും.

കാമുകിമാരുടെ സുഖജീവിത മുറപ്പു വരുത്താന്‍ മോഷണത്തിനിറങ്ങിയ ആന്റണിക്കോ പാസ്സ് മാര്‍ക്ക്
പോലുമില്ലാതാനും.കാരണം നമ്മുടെ പ്രണയമെന്നത് ആരുടെയൊക്കെയോ സങ്കല്പത്തെ ഫോളോ ചെയ്യലാണ്.

പ്രേമിക്കുകയല്ല ചില പ്രണയമാതൃകകളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്.’

അതു കൊണ്ട് സങ്കല്പത്തിലുള്ള നായക /നായിക പരിധികള്‍ക്ക് പുറത്തുള്ള പ്രണയങ്ങള്‍ക്ക് മേല്പറഞ്ഞ കാച്ചിലിന്റെ അവസ്ഥയാണ്.
ഇങ്ങനെയൊക്കെ പ്രേമിക്കാമോ ഇതൊക്കെ പ്രണയമാണോ
എന്നൊരു നെറ്റി ചുളിക്കല്‍

കാരണം ഇതു വരെ കണ്ട് കേട്ട് പരിചിതമായ പ്രണയങ്ങളിലൊന്നും കാച്ചില്‍ ഉണ്ടായിട്ടില്ല.-

അതു കൊണ്ടാണ് കാച്ചിലിനു സ്വീകാര്യതയില്ലാതാവുന്നത്

കാച്ചില്‍ മാതൃകയാകുമായിരുന്നു
എങ്ങനെയെന്നോ ഷാജഹാന്‍ മുംതാസിനു വേണ്ടി ലക്ഷം കാച്ചില്‍ മൂടുകള്‍ നട്ടിരുന്നുവെങ്കിലോ
ഷാരുഖ് ഖാന്‍ കാജലിന് എതെങ്കിലും സിനിമയില്‍ കാച്ചില്‍ പുഴുങ്ങിയത്
സമ്മാനമായി കൊടുത്തിരുന്നുവെങ്കിലോ

അതില്ലാത്ത പക്ഷം കാച്ചില്‍
തിരസ്‌കൃത പട്ടികയിലാണ്
അഥവാ നിലവിലുള്ള പ്രണയബിംബങ്ങളില്‍
കാച്ചില്‍ വരുന്നതേയില്ല
ഇത് കാച്ചിലിന്റെ മാത്രം അവസ്ഥയല്ല
ചില പ്രണയങ്ങളും ഇങ്ങനെ തിരസ്‌കൃതമാകാറുണ്ട് ‘ഇതൊക്കെ പ്രണയമാണോ എന്ന നെറ്റി ചുളിക്കല്‍
കാരണം ലൈലയും മജ്‌നുവും കൃഷ്ണനും മീരയും, സോളമനും ശോശന്നയും ഒന്നും പ്രണയിച്ചത് ഇങ്ങനെയായിരുന്നില്ല
അതുകൊണ്ട് ഇത് പ്രണയമല്ല
ഇവിടെ പ്രണയം സംഭവിക്കുന്നില്ല പ്രണയിക്കുവാന്‍ ശ്രമിക്കുന്നുമില്ല പകരം പ്രണയം അനുകരിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.
ആരൊക്കെയോ എന്ന് എങ്ങനെയൊക്കെയോ പ്രണയിച്ചതിനെ
അതേപടി ആവര്‍ത്തിച്ച്
അനുകരിക്കാനുള്ള ശ്രമം
എന്റെ പ്രണയവും അതുപോലെ ഉദാത്തമാണെന്നും അവരിലും ഒട്ടും മോശമല്ലെന്നും സ്ഥാപിച്ചെടുക്കുവാന്‍ ഉള്ള ശ്രമം
അതില്ലാത്തവര്‍ക്ക് ആ
കാച്ചിലിന്റെ അവസ്ഥയാണ്.
എത്ര മൂല്യമുണ്ടെങ്കിലും
ഗുണമുണ്ടെങ്കിലും
നെറ്റി ചുളിയപ്പെട്ടേക്കാം

കാരണം കാച്ചില്‍ എന്നത് പ്രണയ ഭൂപടത്തില്‍ ഇനിയും ഇടം പിടിച്ചിട്ടില്ലാത്ത
ഒരു അത്ഭുത ദ്വീപാണ്.

Related posts

മഴകൊണ്ടുപോയ ജീവനുകളുടെ കണക്കില്‍ ഇടംപിടിക്കാത്ത ചിലതുണ്ട് ;ഒരു മൃഗഡോക്ടര്‍ പങ്കുവച്ച ഉള്ളുലയ്ക്കുന്ന ചിത്രങ്ങള്‍

pravasishabdam online sub editor

കറുത്ത നിറമുള്ളവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി തമിഴ് പെണ്‍കുട്ടിയുടെ വീഡിയോ

‘കാണിക്ക വഞ്ചിയില്‍ പണം ഇടരുത്… ശബരിമലയിലെ കാണിക്കവഞ്ചി തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഞെട്ടണം’; സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാകുന്നു

subeditor5

എന്റെ അടിവസ്ത്രങ്ങൾ ഇരുമ്പുകൊണ്ട് നിർമ്മിച്ചതായിരുന്നെങ്കിൽ, ലോഹ ത്തിൽ തീർത്ത മാറിട വസ്ത്രങ്ങൾ അണിഞ്ഞ യുവതിയുടെ സമരം വൈറലായി

pravasishabdam news

‘സംവരണ വിഭാഗത്തില്‍പ്പെടുന്ന എന്നെ ഞൊടിയിടക്കങ്ങ് കോലോത്തെ അമ്ബ്രാട്ടിക്കുട്ടിയാക്കിക്കളഞ്ഞു’, അനില്‍ അക്കരെയുടെ നാല്‍പ്പത്തിമൂന്നില്‍ എന്റെ പങ്ക് എന്ത്, ദീപാനിശാന്തിന്റെ മറുപടി കുറിപ്പ്

subeditor10

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് പിക്ക്അപ്പ്; അമിതവേഗതയിലും അലക്ഷ്യമായും വണ്ടിയോടിക്കുന്നവര്‍ കണ്ടിരിക്കണം ഈ വീഡിയോ

subeditor12

കിംസ് ആശുപത്രിയുടെ കെടുകാര്യസ്ഥത; നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ, അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്; നൊമ്പരമായി ആ അമ്മയുടെ വാക്കുകള്‍

subeditor10

ബ്രേക്കിന് പകരം സ്ത്രീ ആഞ്ഞ് ചവിട്ടിയത് ആക്‌സിലേറ്ററില്‍ , കാര്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴാനൊരുങ്ങി, ദൃശ്യങ്ങള്‍ വൈറലാകുന്നു

പാചക പരിപാടിക്കിടെ അഞ്ജു അരവിന്ദും ആനിയും തമ്മില്‍ ഏറ്റുമുട്ടി; വീഡിയോ വൈറലാവുന്നു…

‘ഞങ്ങളുടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്ത് കാര്യം?’; രാഹുല്‍ ഈശ്വറിനോട് പികെ സജീവ്

subeditor10

​ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, ന്റ സാറേ… നിയമം പഠിപ്പിക്കാൻ പോലീസും ട്രോളി

sub editor

ആരാണാ ഹീറോ…സോഷ്യല്‍മീഡിയ ഇദ്ദേഹത്തെ തേടുന്നു

subeditor12

പെണ്ണായാല്‍ ‘ഇച്ചിരി’ നാണം വേണം,? ആര്‍ത്തവവും സ്വയംഭോഗവും വിഷയങ്ങളാക്കുന്നവരുടെ കെണിയില്‍ വീഴരുത്, വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്

subeditor10

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ കിട്ടിയത് എട്ടിന്റെ പണി

പത്തനംതിട്ടയില്‍ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു: പത്തനംതിട്ട മുൻ കലക്‌ടറെ പരിഹസിച്ച് സിപിഎം നേതാവിന്റെ പോസ്റ്റ്

subeditor12

ഫാദേഴ്സ് ഡേയിൽ ഇതുവരെ കാണാത്ത ചിത്രം പുറത്തുവിട്ട് മോഹൻലാൽ

subeditor

അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു!; വിശദീകരിച്ച് ബിജിപാല്‍

subeditor5

ഇന്നലെ വരെ നീ ചെയ്ത വ്യഭിചാരത്തിന്റെ കറകളാണെങ്കില്‍ നിനക്ക് ഇവിടെ വീണ്ടുംകഴിയാം മറ്റുള്ളവരുടെ മുന്‍പില്‍ എന്റെ ഭാര്യയായി….