ഫിലിപ്പീസിൽ ഐ.എസ് ഭീകരർ കത്തോലിക്കാ വൈദീകനേയും 12 വിശ്വാസികളേയും തട്ടികൊണ്ട് പോയി

മനില:  ഫിലിപ്പീൻസിൽ കത്തോലിക്കാ ദേവാലയത്തിനെതിറ്റേ 100ഓളം സായുധ സംഘത്തിന്റെ അക്രമണം. വൈദീകനേയും 12 വിശ്വാസികളേയും ഭീകരർ തട്ടികൊണ്ട് പോയി. ഇവരേ കടൽ വഴി ബോട്ടിൽ   കടത്തുകയാണ്‌ ചെയ്തിരിക്കുന്നത്. സംഭവം ആഗോള കത്തോലിക്കാ സഭയേ ഞെട്ടിച്ചു. കത്തോലിക്കരുടെ ആധിപത്യമുള്ള രാജ്യത്താണ്‌ അതിക്രമം നടന്നിരിക്കുന്നത്. ആയുധധാരികളായ തീവ്രവാദികള്‍ ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലെ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയാണു റവ. ഫാ. ചിട്ടോ സുഗാനോബിനേയും വിശ്വാസികളെയും തട്ടികൊണ്ട് പോയത്.സംഭവത്തെ തുടര്‍ന്നു റഷ്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊണ്ട് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് മനിലയിലെത്തി. ആക്രമണത്തെ വളരെ കര്‍ശനമായി തന്നെ നേരിടുമെന്നു അദ്ദേഹം പറഞ്ഞു. അതേ സമയം തീവ്രവാദികളുടെ ഭീഷണിയെ നേരിടുവാനായി മിന്‍ഡനാവോ മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

അബുസയ്യഫ് സംഘടനയുടെ ഇസ്നിലോണ്‍ ഹാപിലോണ്‍ എന്ന കമാണ്ടറിനെ പിടികൂടുവാനായി ഫിലിപ്പീന്‍സ് സൈന്യം ചൊവ്വാഴ്ച രാത്രിയില്‍ അവരുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഭവപരമ്പരകളുടെ തുടക്കം. തുടര്‍ന്ന്‍ ഏതാണ്ട് നൂറോളം വരുന്ന തോക്ക്ധാരികളായ തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ നഗരമായ മാറാവിയില്‍ ഒന്നിച്ചു കൂടുകയും നഗരത്തിലെ കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും പിടിച്ചടക്കികൊണ്ട് സൈന്യത്തെ പതിയിരുന്നാക്രമിക്കുകയുമായിരിന്നു.

Loading...

അമേരിക്കയുടേയും നോട്ടപ്പുള്ളിയായ ഇസ്നിലോണ്‍ ഹാപിലോണിന്റെ തലക്ക് 5 ദശലക്ഷത്തോളം ഡോളറാണ് യു‌എസ് വിലയിട്ടിരിക്കുന്നത്. പ്രദേശത്ത് ഐ‌എസ് പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 21 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.