ഫോൺ ഹാജരാക്കാനാകില്ല; ക്രൈംബ്രാഞ്ച് നോട്ടീസിന് ദിലീപിന്റെ മറുപടി

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയകേസിൽ തന്റെ ഫോണ‍ുകൾ ഹാജരാക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസിന് ദിലീപിന്റെ മറുപടി.ഇപ്പോളഅ‍ അന്വേഷിക്കുന്ന കേസിന് തന്റെ ഫോണുമായി ഒരു ബന്ധവുമില്ലെന്നും അതുകൊണ്ട് ഫോണുകൾ ഹാജരാക്കാൻ കഴിയില്ല എന്നുമാണ് അന്വേഷണ സംഘത്തോട് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിനാണ് ദിലീപിന്റെ മറുപടി.ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. നോട്ടീസ് പിൻവലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുംപ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാധ്യമങ്ങൾക്ക്‌ നൽകിയെന്നും ദിലീപ് പറയുന്നു. വധഭീഷണി കേസിന് പിറകെ ദിലീപ് അടക്കമുള്ള പ്രതികൾ ഫോൺ ഒളിപ്പിച്ചതിന് പിറകിൽ ആസൂത്രിക ഗൂഡാലോചനയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ദീലിപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും നാളെ ഹൈക്കോടതിയെ അറിയിക്കും

Loading...