വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ്; സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്ത്

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. പൊലീസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ബോംബ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു ബോംബ്. ബോംബ് നിര്‍വീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് വ്യക്തമാക്കി.

മുഖംമറച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുള്ളത്.

Loading...

ബോംബ് കണ്ടെത്തിയ സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ വിമാനത്താവളത്തില്‍ എത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ച് മടങ്ങിയതെന്ന് പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു.അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതമേൽപ്പിക്കാൻ സാധിക്കുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചിട്ടില്ല.ഇന്ന് രാവിലെയാണ് ബോംബ് കണ്ടെത്തിയത്.