മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു;ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ മേലുദ്യോഗസ്ഥന്‍ തല്ലിച്ചതച്ചു

ഹൈ​ദ​രാ​ബാ​ദ്: മാ​സ്ക് ധ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ജീ​വ​ന​ക്കാ​രി​ക്ക് മേലുദ്യോഗസ്ഥനിൽ നിന്നും ഏറ്റുവാങ്ങിവാങ്ങേണ്ടി വന്നത് ക്രൂരമായ പീഡനം.ഭിന്നശേഷിക്കാരിയായ ഇവരെ മേലുദ്യോഗസ്ഥൻ ത​ല്ലി​ച്ച​തയ്ക്കുകയാണ് ചെയ്തത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​ര്‍ ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാണഅ ക്രൂരമര്ർദനത്തിന് ഇരയായത്. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ഇ​രുമ്പ്ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചാണ് ഇവരെ മർദിച്ചത്.

സഹപ്രവര്‍ത്തകയെ ഇയാൾ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ വിവിധ വകുപ്പുകള്‍ അനുസരിച്ച്‌ മാനേജര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിക്കുകയായിരുന്നു. ജൂണ്‍ 27 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ വരുന്ന ഹോട്ടലിലായിരുന്നു സംഭവം അരങ്ങേറിയത്. ഈ ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറാണ് സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയത്.

Loading...

സഹപ്രവര്‍ത്തകയെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ആന്ധ്രാപ്രദേശ് നെല്ലൂര്‍സ്വദേശിനിയാണ് ഭിന്നശേഷിക്കാരിയായ ജീവനക്കാരി.മാ​സ്ക് ധ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​നാ​യ മാ​നേ​ജ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.31 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹപ്രവര്‍ത്തകയെ ഡെപ്യൂട്ടി മാനേജര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. തുടര്‍ന്ന് മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച ശേഷം സ്ത്രീയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.