ഉത്തരാഖണ്ഡിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞു; 17 മരണം

ദില്ലി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 17 പേരാണ് അപകടത്തിൽ മരിച്ചത്. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 6 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നാണ് എന്ന് ഡിജിപി അറിയിച്ചത്.