സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നു, ഉല്‍പാദനം കുറയുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുകയും ഉല്‍പാദനം ഗണ്യമായി കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍, ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം കേരളത്തിലെ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

കേരളത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും, പുറമേ നാം വാങ്ങുന്നതാണെന്നും 30 ശതമാനം മാത്രമാണ്, നമ്മുടെ നാട്ടിലെ ജലസേചനവകുപ്പ്, വഴി ഉല്‍പാദിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിഞ്ഞനം പഞ്ചായത്തിലെ, പെരിഞ്ഞന ഊര്‍ജ്ജം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Loading...