എല്ലാവർക്കും സൗജന്യ റേഷൻ, 15 കിലോ അരിയുൾപ്പെടെ വീടുകളിൽ എത്തിക്കാൻ മന്ത്രിസഭാ തീരുമാനം

എല്ലാവർക്കും സൗജന്യ റേഷൻ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിപിഎൽ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാർഡുകൾക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവർക്ക് കിറ്റ് വീട്ടിൽ എത്തിക്കാനും ധാരണയായിട്ടുണ്ട്.

റേഷൻ കടകളുടെ സമയത്തിലും ക്രമീകരണം വരുത്തി. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

Loading...