ശബരിമലയുടെ പേരില്‍ മോദി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; കേരളത്തെ അപമാനിക്കുന്നത് മാന്യതയല്ലെന്ന് പിണറായി വിജയന്‍

pinaray vijayan

കൊ​ല്ലം: ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​യ്യ​പ്പ​ന്‍ എ​ന്ന് പ​റ​ഞ്ഞാ​ല്‍ കേ​ര​ള​ത്തി​ല്‍ അ​റ​സ്റ്റെ​ന്ന പ്ര​സ്താ​വ​ന പ​ച്ച​ക്ക​ള്ള​മാ​ണ്. അ​റ​സ്റ്റ് ചെ​യ്ത​ത് നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​ത്ത് കെ.​എ​ന്‍. ബാ​ല​ഗോ​പാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

144 പ്ര​ഖ്യാ​പി​ക്കാ​ന്‍ മോ​ദി സ​ര്‍​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ര് തെ​റ്റ് ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം പ്ര​ധാ​ന​മ​ന്ത്രി​ക്കും ബാ​ധ​ക​മാ​ണെ​ന്നും ശ​ബ​രി​മ​ല​യി​ല്‍ ആ​ക്ര​മി​ക​ളെ​ത്തി​യ​ത് മോ​ദി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Loading...