സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ്; 7082 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

1049 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 പേരുടെ മരണം കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 7082 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 94517 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരില്‍ 128 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50154 സാമ്പിളുകൾ പരിശോധിച്ചു.

Loading...