സര്‍ക്കാര്‍ ഒപ്പമുണ്ടാകും, അതിജീവിക്കണം, ദുരന്തബാധിതര്‍ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്ത്​ മഴക്കെടുതി മൂലം ദുരിതത്തിലായവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കവളപ്പാറയിലെ ദുരന്തത്തില്‍ എല്ലാം നഷ്​ടപ്പെട്ടവര്‍ക്ക്​ ഭൂമി ക​ണ്ടെത്തി വീട്​ നിര്‍മിച്ചുകൊടുക്കും. കാണതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി ഉറപ്പ്​ നല്‍കി.മലപ്പുറത്തെ ഭൂദാനം സന്ദര്‍ശിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ ദുരന്തമാണ്​ കവളപ്പാറയിലുണ്ടായത്​. ഇനിയും നിരവധിപേര്‍ മണ്ണില്‍ കുടുങ്ങികിടക്കുന്നു.ഇനി ഇവിടെ എന്താണ്​ ചെയ്യാന്‍ കഴിയുക എന്നാണ്​ ആലോചിക്കേണ്ടത്​. കാലവര്‍ഷം അടുത്ത മണിക്കൂറില്‍ എങ്ങനെയാകുമെന്ന്​ പ്രവചിക്കാനാവില്ല. ഒരുമയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

ഒരുമിച്ച്‌​ നിന്ന്​ എല്ലാ പ്രതിസന്ധികളെയും നേരിടേണ്ട സമയമാണ്​.കഴിഞ്ഞ വര്‍ഷത്തെ പ്രളയം അതിജീവിച്ച നമുക്ക്​ ഒരുമിച്ച്‌​ നിന്ന്​ മുന്നോട്ട്​ പോകാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, കെ. ടി ജലീല്‍ എന്നിവരും എം.എല്‍.എ പി. വി അന്‍വര്‍, ഡി.ജി.പി ലോക്നാഥ്​ ബെഹ്​റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഭൂദാനം ക്യാമ്ബിലെത്തിയിരുന്നു.