കൊല്ലം അജിത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ചലച്ചിത്ര താരം കൊല്ലം അജിത്തിന്റെ വേര്‍പാടില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധനേടിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500ഓളം സിനിമകളില്‍ അഭിനയപാടവം കാഴ്ചവെച്ചു. പരുക്കന്‍ ഭാവപ്രകടനങ്ങളിലൂടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍.” പിണറായി കുറിച്ചു.

ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ ഉള്‍പ്പെടെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. പാവക്കൂത്ത്, വജ്രം, ദേവീമാഹാത്മ്യം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ തുടങ്ങിയ സീരിയലുകളില്‍ ഇതില്‍ ചിലതാണ്. പ്രമീളയാണ് ഭാര്യ. മക്കള്‍: ഗായത്രി, ശ്രീഹരി.

Loading...