ശബരിമല നട അടച്ചിടുമെന്ന് തന്തിക്കു പറയാൻ യാതൊരു ആവകാശവുമില്ല ..താന്ത്രിക്കു നേരെ ആഞ്ഞടിച്ച് പിണറായി വിജയൻ

യുവതികൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി ക്കു പറയാൻ യാതൊരു ആവകാശവുമില്ലെന്നു മുഖ്യമന്ത്രി ..കോടതി വിധിയെ അട്ടിമറിക്കാൻ തന്ത്രിക്കു എന്ത് അവകാശം ആണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.പൂജാദികർമ്മങ്ങൾ തീരുമാനിക്കുള്ള അവകാശം ഉണ്ടാകും അല്ലാതെ ഭരണ ഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് ബോർഡാണെന്നും പറഞ്ഞു.വിശ്വാസികൾ കടക്കുന്നത് തടയാനല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ ശബരിമലയിൽ ചെലവഴിച്ചത് 302 കോടി രൂപയാണ്. ദേവസ്വംബോർഡിന്‍റെ പണം സർക്കാർ എടുക്കുന്നു എന്ന കുപ്രചരണം ഉള്ളത് കൊണ്ട് മാത്രമാണ്  ഇക്കാര്യം തുറന്നുപറയുന്നത്. ക്ഷേത്രം  ആരുടേയും സ്വകാര്യ സ്വത്തല്ല.പൊതു സ്വത്താണ് , അതിന്റെ അവകാശം ദേവസ്വം ബോർഡിനാണ് എന്ന് മറക്കരുത് എന്ന താക്കിതും മുഖ്യൻ നൽകി.