ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നും തദ്ദേശ തെരഞ്ഞൈടുപ്പ് തീയതി നീട്ടണമെന്നും സര്‍വകക്ഷിയോഗ തീരുമാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് യോഗത്തില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എന്നാല്‍ അനിശ്ചിതമായി നീട്ടരുത്. തദ്ദേശ തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയില്‍ നടത്തണമെന്ന് ബിജെപി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവരങ്ങള്‍ അറിയിച്ചത്.

കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി. നിമയസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. ഇതിന് പുറമെ കൊവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെക്കാന്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loading...