അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ‘സ്വർണക്കടത്തു സംഭവത്തിൽ വൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്തു വരട്ടെ, അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയെ ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്, അതിലെ ശരി തെറ്റ് എന്താണ് എന്ന് സര്‍ക്കാര്‍ അന്വേഷിക്കും. അതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് ചെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേ. അല്ലാതെ ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്‍റെ പേരില്‍ നടപടിയെടുക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിന്നിരുന്ന ശിവശങ്കരന്‍ വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഎഫിന്‍ററെ കാലത്ത് ഇങ്ങനൊരു നടപടി സ്വപ്നം കാണാനാവില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അത്തരമൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വേണ്ട എന്ന് തീരുമാനമെടുത്തു.

Loading...

എൻഐഎ കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികളും കുറ്റകൃത്യത്തിൽ പങ്കുള്ളവരും പുറത്തു വരട്ടെ. അതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല. നല്ല വേഗത്തിലാണ് എൻഐഎ അന്വേഷിക്കുന്നത്. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്താൻ കഴിയില്ല. എന്തുസഹായം വേണമെങ്കിലും എൻഐഎയ്ക്കു സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.