ഏവര്‍ക്കും മാതൃകയായ ഒരു സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു, പിണറായി വിജയന്‍ പറയുന്നു

തിരുവനന്തപുരം: കൊറോണ ദുരിത കാലത്തും കേരളം ഇന്ത്യയ്ക്കും ലോകത്തിനുമാകെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏവര്‍ക്കും മാതൃകയായ ഒരു സര്‍ക്കാരിനെ തകര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇടതുമുന്നണിയുടെ പ്രത്യേകത. സൗജന്യ റേഷനും, സാമൂഹിക പെന്‍ഷനും ഭക്ഷ്യകിറ്റും എല്ലാവര്‍ക്കും ലഭിച്ചു. ജനങ്ങളുടെ ഈ അനുഭവത്തിനു മുന്നില്‍ നാടിനും നാട്ടുകാര്‍ക്കും സര്‍ക്കാര്‍ എന്തു ചെയ്‌തെന്നതു ചോദിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

ഇടതു മുന്നണിയുടെ വെബ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും വലിയ ഖ്യാതി നേടി. കേരള വികസനത്തെ എങ്ങനെ തടയാമെന്നാണ് അവര്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്ബിച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Loading...