വിമാന ടിക്കറ്റ് നിരക്ക് വർദ്ധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യന്ത്രി

തിരുവനന്തപുരം: ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി രം​ഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർദ്ധനവെന്നും പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അ‌ദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ പെരുന്നാൾ കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ അ‌ഞ്ചിരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. ലക്ഷങ്ങൾ വിമാന ടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്.

Loading...