കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍;മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫെയ്ബുക്കിലൂടെയായിരുന്നു ജന്മദിനാശംസകള്‍ നേര്‍ന്നത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല.ആ ദിവസം കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അര്‍പ്പിക്കുന്നത് സ്വാഭാവികമാണ്’. മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച 75 വയസ്സ് തികയുകയാണ് മുഖ്യമന്ത്രിക്ക്. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്..

Loading...