മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 -ാം പിറന്നാള്‍

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 76 ന്റെ നിറവില്‍. കേരള ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനം എത്തിയിരിക്കുന്നത്.
പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്റെ
ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

Loading...