മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആയി മാറുകയാണ്, പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട: മന്ത്രി വി ശിവൻകുട്ടി

മുസ്ലിം ലീഗിന്റെ നിലപാടുകൾ ബി.ജെ.പിക്കുള്ള പരവതാനി വിരിക്കലാണെന്നും വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലീഗ് രാഷ്ട്രീയപാർട്ടി ആണോ മതസംഘടന ആണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണ്. പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെെന്നും ശിവൻകുട്ടി പറഞ്ഞു.

സിപിഐഎമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിന്റെ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Loading...