ഏപ്രിലില്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്നതിന് ഉറപ്പില്ല: മുഖ്യമന്ത്രി

ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നൽകാനാവില്ല. വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു

നികുതി ഉൾപ്പെടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​രോ​ഗ്യ​രം​ഗ​ത്ത് സ​ർ​ക്കാ​രി​ന് വ​ലി​യ മു​ത​ൽ മു​ട​ക്കാ​ണ് വേ​ണ്ടിവ​രു​ന്ന​ത്.

Loading...

കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ചെ​ല​വുണ്ട്. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​റേ​ഷ​നും കി​റ്റും ന​ൽ​കു​ന്ന​ത് ന​ല്ല സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.