Kerala Opinion Top one news

മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ നിന്നു തന്നെ പടയൊരുക്കം. വിഷയം കൈകാര്യം ചെയ്തത് കൈവിട്ട് പോയത് ഭരണ പരിചയ കുറവും, മറ്റ് മന്ത്രിമാരേ വിശ്വാസത്തിൽ എടുക്കാതെയുമുള്ള കാരണത്താലെന്ന് വിമർശനം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ശൈലജയും, വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്ന നിലപാടിലാണിപ്പോള്‍. പിണറായിയുടെ വിശ്വസ്‌തരില്‍ ഒരാളായ പി.കെ. ശ്രീമതി എം.പിയും അദ്ദേഹത്തിന്റെ നിലപാടിനെതിരേ കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. വി.എസ് അച്യുതാനന്ദനും വിശ്വാസികൾക്ക് എതിരായി നീങ്ങിയത് തെറ്റായി പോയി എന്നും ഇതിന്റെ ശിക്ഷ പാർട്ടി വാങ്ങും എന്നും ഉള്ള നിലപാടിലാണ്‌. കാര്യങ്ങളിൽ വിരുദ്ധാഭിപ്രായവുമായി മറ്റ് മന്ത്രിമാർ വന്നപ്പോൾ ഇ.പി.ജയരാജൻ അവരെ തിരുത്തി. കോടതി വിധി നടപ്പാക്കും എന്നും പ്രതിധേധക്കാർ കള്ളും കഞ്ചാവും അടിച്ചവരെന്നും വിശ്വാസികളേ പരിഹസിക്കുകയായിരുന്നു. മന്ത്രിയുടെ പ്രതികരണം സമരത്തിൽ പങ്കെടുക്കുന്ന ഹൈന്ദവ ഭക്തരുടെ മനസിനു മുറിവേല്പ്പിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പാർട്ടിയേയും സർക്കാരിനേയും നയിച്ചത് പിണറായി വിജയനും, ഇ.പി. ജയരാജനും ആയിരുന്നു. ഇരുവർക്കും ഭരണ പരിചയ കുറവ്‌ ഇത്തരം വിഷയങ്ങളിൽ മുഴച്ചു നിന്നു.ഒരു രാഷ്ട്രീയ സമരത്തേ അടിച്ചമർത്തുന്ന അതേ ലാഘവത്തിൽ ശബരിമല സമരത്തേ അടിച്ചമർത്തി ഏറ്റുമുട്ടൽ സൃഷ്ടിച്ചത് സമീപ ഭാവിയിലൊന്നും കേരളവും ഹൈന്ദവ ഭക്തരും മറക്കില്ല. പ്രളയത്തേക്കാൾ എത്രയോ വലിയ മുറിവാണ്‌ ഹൈന്ദവ ഭക്തരിൽ ഈ സംഘർഷം മൂലം ഉണ്ടാക്കിയത്. ഇതിന്റെ ആദ്യ തിരിച്ചടി ഇടത് സർക്കാർ മഞ്ചേശ്വരത്ത് വാങ്ങിക്കും എന്നും ചൂണ്ടിക്കാട്ടുന്നു.

ശബരിമലയില്‍ വന്‍ക്രമസമാധാനപ്രശ്‌നത്തിനു സാധ്യതയുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ചുമതല മറ്റാര്‍ക്കും കൈമാറാതെ പിണറായി വിദേശത്തു പോയതില്‍ മന്ത്രിമാര്‍ക്കിടയിലും ഇടതുമുന്നണിയിലും കടുത്ത അതൃപ്‌തിയുണ്ട്‌. വിദേശത്തിരുന്ന്‌, അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ ജാതിഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്നു ഘടകകക്ഷികള്‍ക്കിടയിലും ആരോപണമുണ്ട്‌.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി അനുനയത്തിനു ശ്രമിക്കാതെ, പിടിവാശി കാട്ടുന്നുവെന്നാണു സി.പി.എമ്മില്‍തന്നെയുള്ള വിമര്‍ശനം. ഐ.ജി: മനോജ്‌ ഏബ്രഹാമിനെ നിലയ്‌ക്കലേക്ക്‌ അയച്ചതാണു കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ പ്രധാനകാരണമെന്നും ആരോപണമുണ്ട്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാറിനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും കടുത്ത എതിര്‍പ്പുണ്ടായി. ഇതിലൂടെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വിശ്വാസികളുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടകംപള്ളി കടുത്ത അതൃപ്‌തിയിലാണ്‌.

മുഖ്യമന്ത്രി എടുത്ത് നിലപാട് ഇടതു മുന്നണിയുടെ നിലപാട് അല്ലെനാണ്‌ ഇപ്പോൾ പുറത്തുവരുന്നത്. നിലക്കലിലും, പമ്പയിലും ഒക്കെ ഉണ്ടായ അനിഷ്ട സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഈ രക്ത കറയും ഭക്തരുടെ ശാപവും തങ്ങളുടെ മേൽ പതിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് സി.പി.ഐയിലും ഉയരുന്നു. കാനം രാജേന്ദ്രൻ പിണറായിയുടെ നിലപാടിനേ അംഗീകരിക്കുന്നില്ല.ശബരിമലയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാറും കോടിയേരിയെ നേരിട്ടുകണ്ട്‌ ഇന്നലെ അറിയിച്ചിരുന്നു. പുനഃപരിശോധനാഹര്‍ജി നല്‍കുന്ന കാര്യം ബോര്‍ഡിനു തീരുമാനിക്കാമെന്നു കടകംപള്ളി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ മുഖ്യന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ്‌ ഇന്നലെ കോടിയേരി പത്രസമ്മേളനം വിളിച്ചതും ഹര്‍ജി നല്‍കുന്നതു സി.പി.എം. നിലപാടല്ലെന്ന്‌ അറിയിച്ചതും. മന്ത്രിമാരായ കടകംപള്ളിയേയും ശൈലജയേയും പാര്‍ട്ടി സെക്രട്ടറി തള്ളിപ്പറയുകയും ചെയ്‌തു. എന്തായാലും ശബരിമലയിൽ സമാധാനത്തിൽ വിഷയം തീർക്കാത്തതിനാൽ ഏറ്റവും വലിയ നഷ്ടം സി.പി.അമ്മിനും നേട്ടം ബി.ജെ.പിക്കും ആണ്‌. മാത്രമല്ല ബി.ജെ.പി സമരം തുടങ്ങിയാൽ മറുവശത്ത് ലക്ഷകണക്കിനായ സി.പി.എം പ്രവർത്തകരേ പ്രചരണത്തിനും പ്രകടനത്തിനും ഇറക്കി ജന ശ്രദ്ധ നേടാമെന്ന ധാരണയും തകർന്നു. എന്തായാലും പ്രളയത്തേക്കാൾ വലിയ ദുരന്തമായി ശബരിമല വിഷയം പാർട്ടി കൈകാര്യം ചെയ്തത്. പ്രളയം ഉണ്ടായപ്പോൾ പോലും എല്ലാം മറന്ന് പിണറായിക്കും സർക്കാരിനും ഒപ്പം നിന്ന ജനം ഇപ്പോൾ മനം മാറ്റം നടത്തിയിരിക്കുന്നു. പ്രളയം കൈകാര്യം ചെയ്ത അഭിനന്ദനീയമായ മാതൃകയും, അംഗീകാരവും ശബരിമല അയ്യപ്പന്റെ തിരു സന്നിധിയിൽ ഉണ്ടായ സംഘർഷം ഉണ്ടാക്കായ സംഘർഷത്തിൽ പൊലിഞ്ഞു പോയി. ഈ കറയും, ചീത്തപേരും മായ്ക്കാൻ ഇറ്റത് സർക്കാരിനു കാലങ്ങൾ വേണ്ടിവരും. പാർട്ടി പ്രവർത്തകരായ ഹൈന്ദവ വിശ്വാസികൾ പോലും പോലീസിന്റെയും സർക്കാരിന്റെയും നീക്കത്തിൽ വേദനിയിലാണ്‌.

Related posts

ഒരു സ്കൂളിൽ രണ്ട് യൂണിഫോം; പഠിക്കാത്തവർക്ക് ചുവപ്പ്, പഠിച്ചാൽ വൈറ്റ്; 700 കുട്ടികള്‍ ഉള്ള സ്‌കൂളില്‍ വെറും 33 പേര്‍ക്ക് വെളുത്ത യൂണിഫോം

ഡിവൈഎസ്പി ഹരികൃഷ്ണന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

subeditor

ഫയര്‍ഫേഴ്‌സിനു തീയണയ്ക്കാന്‍ ഇത്ര വിഷമമില്ലായിരുന്നു അതുകഴിഞ്ഞു തിരിച്ച് പുറപ്പെട്ടപ്പോള്‍ കിട്ടിയ പണിയോ അതികഠിനവും.

subeditor

മകളെ കൊന്നവന്‍ ജയിലില്‍ കൊഴുക്കുന്നു! നാട്ടുകാരുടെ അവഹേളനവും! നീതി വേണമെന്ന് രാജേശ്വരി

മഞ്ജു വാര്യര്‍ക്കെതിരെ സര്‍ക്കാര്‍ തിരിയുന്നു; നടിയുടെ സാമൂഹ്യ ബോധത്തിന്റെ കണ്ണാടി മാറണമെന്ന് ജി സുധാകരന്‍

subeditor10

പല്ലുതേക്കുന്നതിനിടെ വീട്ടമ്മയുടെ കൈ വഴുതി ബ്രഷ് വിഴുങ്ങിപ്പോയി, അഞ്ചു ദിവസത്തിന് ശേഷം പുറത്തെടുത്തു

subeditor5

കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി

ആപത്ത് വന്നപ്പോൾ ദിലീപിനെ പൊലീസിനു മുന്നിലേക്ക് തള്ളിയിട്ടത് അപ്പുണ്ണി, കൂലിപ്പണിക്കാരനിൽ നിന്നും ലക്ഷപ്രഭുവായി മാറിയ അപ്പുണ്ണി ദിലീപിനെ വെല്ലുന്ന വീരൻ, ചോദ്യം ചെയ്യലിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

pravasishabdam news

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊല നടത്തിയിട്ടും യു.എ.പി.എ ചുമത്തിയില്ല ;ഷുഹൈബ് വധത്തില്‍ പൊലീസ് ചമയ്ക്കുന്ന കഥ വിശ്വസനീയമല്ലെന്ന് ഹൈക്കോടതി

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നികേഷ് കുമാറും, ജോര്‍ജ്ജും, പിള്ളയും സി.പി.എമ്മുമായി ചര്‍ച്ച നടത്തി.

subeditor

കേരളത്തി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടുകൊണ്ടുള്ള സീപ്ലെയിന്‍ കൊച്ചിയിലെത്തി.

subeditor

രാഹുലിന്‍റെ അപ്രതീക്ഷിത എൻട്രിയിൽ നിലതെറ്റി ബിജെപി- സിപിഎം പാളയങ്ങൾ; ഞെട്ടൽ മറച്ച് വച്ച് നേതാക്കളുടെ പരിഹാസം

main desk