വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല: ഐടി വകുപ്പുമായും പ്രത്യക്ഷ ബന്ധമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിന്റെ ഭാഗം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ പ്രശ്‌നത്തിൽ പെട്ട വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും പ്രത്യക്ഷ ബന്ധമില്ല. ഇവർ കരാർ ജീവനക്കാരിയാണ്. പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ് ഇവരെ നിയമനം ലഭിക്കുന്നത്. ഇത് അസ്വാഭാവികയില്ല. അവരുടെ പ്രവർത്തന പരിചയം കണക്കാക്കിയാണ് ജോലി നൽകിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യാ സാറ്റിലുമാണ് ഇവർക്ക് പ്രവർത്തി പരിചയമുണ്ടായിരുന്നത്. ഇവ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. അതുമായി സർക്കാരിന് ബന്ധമില്ല.

കേന്ദ്ര സർക്കാരിനാണ് പൂർണ നിയന്ത്രണം. വിവിധ തരം കള്ളക്കടത്ത് നടത്താറുണ്ട്. എന്നാൽ കസ്റ്റംസ് അത് തടയാൻ ശ്രമിക്കാറുണ്ട്. യുഎഇ കോൺസുലേറ്റിന് സംഭവിച്ച വീഴ്ചയിൽ സംസ്ഥാന സർക്കാരിന് എങ്ങനെ മറുപടി പറയാൻ കഴിയുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Loading...

ഇവർ കേരള സർക്കാരിനായി ചെയ്ത ജോലിയിൽ എന്തെങ്കിലും വിവാദമുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിൽ കേരളസർക്കാരിന് ഉത്തരവാദിത്തം ഇല്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകും. ഈ വനിതയുടെ മുൻകാല ജോലിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് പറഞ്ഞത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോട്ട് ആണ് നൽകിയിട്ടുള്ളത്. ചില പ്രത്യേക ഉദ്ദേശത്തോടെ ചില ആക്ഷേപങ്ങൾ ചോദിക്കുക. ആളെ വികൃതമായി ചിത്രീകരിക്കാനാണ് ഒരു സംഘം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.